കായികതാരമാണോ? ആദായ നികുതി വകുപ്പില്‍ അവസരം, യോഗ്യതയും ശമ്പളവും അറിയാം
ആദായ നികുതി വകുപ്പ് (ഐ-ടി) മുംബൈ ശാഖയിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മൊത്തം 291 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ജനുവരി 19 ആണ്.
ഇന്‍സ്പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സില്‍ 14 തസ്തികകള്‍, സ്റ്റെനോഗ്രാഫര്‍: 18 തസ്തികകള്‍, ടാക്‌സ് അസിസ്റ്റന്റ് 119 തസ്തികകള്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് 137 തസ്തികകള്‍, കാന്റീന്‍ അറ്റന്‍ഡന്റ്: 3 തസ്തികകള്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്. പ്രഗത്ഭരായ അത്ലറ്റുകള്‍ക്ക് മുന്‍ഗണന നല്‍കി അവരുടെ യോഗ്യതയെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും.

മികച്ച കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിന് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദിഷ്ട മുന്‍ഗണനാ ക്രമം പിന്തുടരും. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിര്‍ബന്ധിത അപേക്ഷാ ഫീസായ 200 രൂപ ബാധകമാണ്. ഈ ഫീസ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകര്‍ അവരുടെ അപേക്ഷയ്ക്കൊപ്പം ഫീസ് അടച്ചതിന്റെ തെളിവും ഉള്‍പ്പെടുത്തേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണാം.
വിവിധ തസ്തികകളിലേക്കുള്ള ശമ്പള വിവരങ്ങള്‍ ഇപ്രകാരമാണ്
ഇന്‍സ്പെക്ടര്‍ ഓഫ് ഇന്‍കം ടാക്സ് (ഐടിഐ): 44900 - 142400
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II (സ്റ്റെനോ): 25500 - 81100
ടാക്‌സ് അസിസ്റ്റന്റ് (ടിഎ): 25500 - 81100
മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്: 18000 - 56900
കാന്റീന്‍ അറ്റന്‍ഡന്റ്: 18000 - 56900
വിവിധ തസ്തികകളിലേക്കുള്ള പ്രായപരിധി ഇപ്രകാരമാണ്:
ഇന്‍സ്പെക്ടര്‍ ഓഫ് ഇന്‍കം ടാക്സ്: 18-30 വയസ്
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II: 18-27 വയസ്
ടാക്‌സ് അസിസ്റ്റന്റ്: 18-27 വയസ്
മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്: 18-25 വയസ്
കാന്റീന് അറ്റന് ഡന്റ്: 18-25 വയസ്
ഇന്‍സ്പെക്ടര്‍ ഓഫ് ഇന്‍കം ടാക്സ് തസ്തിതയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II ന് അംഗീകൃത ബോര്‍ഡില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ 12-ാം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. ടാക്‌സ് അസിസ്റ്റന്റിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫിനും കാന്റീന് അറ്റന്‍ഡന്റിനും മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത. അപേക്ഷാ ഫീസ് ഓണ്‍ലൈന്‍ മോഡ് വഴി മാത്രമാണ് അടയ്ക്കേണ്ടത്്. ആവശ്യമായ ഫീസ് അടക്കാതെ ലഭിക്കുന്ന അപേക്ഷകള്‍ അപൂര്‍ണ്ണമായി കണക്കാക്കുകയും നിരസിക്കുകയും ചെയ്യും. അപേക്ഷാ ഫീസ് ഒരു സാഹചര്യത്തിലും റീഫണ്ട് ചെയ്യില്ല.












Click it and Unblock the Notifications