Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ ശമ്പളം 29,000 രൂപ, ആകെ 30,041 ഒഴിവുകള്‍; തപാല്‍ വകുപ്പില്‍ കാത്തിരിക്കുന്നത് വമ്പന്‍ അവസരം

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍ക്കിള്‍ ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) തസ്തികകളിലേക്ക് താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബി പി എം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ ( എ ബി പി എം), ഡാക് സേവക്‌സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ആഗസ്റ്റ് 23 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആഗസ്റ്റ് 24 മുതല്‍ ആഗസ്റ്റ് 26 വരെ അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷാ ഫോമില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ആകെ 30,041 ഒഴിവുകള്‍ നികത്താനാണ് മെഗാ റിക്രൂട്ട്മെന്റിലൂടെ ലക്ഷ്യമിടുന്നത്.

post

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകര്‍ കേന്ദ്രസര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാരുകള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ അംഗീകരിച്ച ഏതെങ്കിലും ബോര്‍ഡില്‍ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും പാസായി പത്താം ക്ലാസിലെ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ, ഏതെങ്കിലും അംഗീകൃത വിഭാഗങ്ങളില്‍ ജി ഡി എസ് പോസ്റ്റിന് അപേക്ഷിക്കുന്നവര്‍ അവരുടെ പ്രാദേശിക ഭാഷ കുറഞ്ഞത് സെക്കന്‍ഡറി സ്റ്റാന്‍ഡേര്‍ഡ് വരെ പഠിച്ചിരിക്കണം.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബി പി എം) തസ്തികയിലേക്ക് ഗ്രാമീണ്‍ ഡാക് സേവക്മാരായി നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിമാസ ശമ്പളം 12,000 മുതല്‍ 29,380 രൂപ വരെയാണ്. ഡാക് സേവക്, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എബിപിഎം) എന്നീ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 24,470 രൂപ വരെ ശമ്പളം ലഭിക്കും.

ഇംഗ്ലീഷ് ഗസ്റ്റ് ഫാക്കൽറ്റി

ആർ പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വകുപ്പിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. 7ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എം. എ. ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 9447244120, 7012443673.

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 .

ഹിന്ദി ട്രാൻസ്ലേറ്റർ ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഹിന്ദി ട്രാൻസ്ലേറ്ററിന്റെ തസ്തികയിൽ ഒരു സ്ഥിരം ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ശമ്പളം 32500 രൂപ മുതൽ 83800രൂപ വരെ. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ഉള്ള ബിരുദാനന്തര ബിരുദം.

ഏതെങ്കിലും ഒരു സർക്കാർ പൊതുമേഖല സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് ട്രാൻസ്ലേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. പി ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 16ന് മുൻപ് ബന്ധപ്പെടുക.

പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമന അധികാരികളിൽ നിന്നുമുള്ള എൻഒസി ഹാജരാക്കേണ്ടതാണ്. ഫോൺ: 0484 2312944.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+