പത്താം ക്ലാസുകാർക്ക് വൻ അവസരം; പോസ്റ്റ് ഓഫീസിൽ ജിഡിഎസ് റിക്രീട്ട്മെന്റ്, ശമ്പളം ഇതാ
തപാൽ വകുപ്പിന് കീഴിൽ ഗ്രാമീൺ ഡാക് സേവക് (ജി ഡി എസ്) തസ്തികയിൽ ഒഴിവുകൾ. 21,413 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. മറ്റ് വിശദാംശങ്ങൾ അറിയാം
ബ്രാഞ്ച് പോസ്റ്റുമാൻ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാൻ എന്നിവ ഉൾപ്പെടെയുള്ള പോസ്റ്റുകളിലേക്കാണ് നിയമനം. കേരളത്തിൽ മാതം 1385 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. ഉയർന്ന പ്രായപരിധി 40 വയസും. സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് ഇളവുകൾ ഉണ്ട്.

യോഗ്യത
ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. 10ാം ക്ലാസിൽ മാത്സും ഇംഗ്ലീഷും പഠിച്ചിരക്കണം. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. മാത്രമല്ല കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12000-29380 രൂപയാണ് ശമ്പളമായി ലഭിക്കുക. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 10,000 മുതൽ 24,470 രൂപ വരെയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആണ്
കൂടുതൽ വിവരങ്ങൾക്ക്- https://indiapostgdsonline.cept.gov.in/Notifications1/Model_Notification.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഈവനിംഗ് ഒ.പി ഡോക്ടര്‍ നിയമനം
കഞ്ഞിക്കുഴി, ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ഈവനിംഗ് ഒ.പി യിലേക്ക് ഡോക്ടർമാരെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി / കെഎസ്എംസി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ബയോഡാറ്റ,യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും ഹാജരാക്കണം.
കഞ്ഞിക്കുഴിയിലേക്ക് വാക് ഇൻ ഇൻ്റർവ്യു ഫെബ്രുവരി 28 രാവിലെ 9.30 ന് തടിയംപാട് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 7902395715
ഉപ്പുതറ സി.എച്ച്.സിയിലെ വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 25 വൈകിട്ട് 4 ന് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും കൂടുതൽ വിവരങ്ങൾക്ക് 04869 244019
എൽ.ഡി ടൈപ്പിസ്റ്റ് ഒഴിവ്
കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ഭിന്നശേഷി (മൾട്ടിപ്പിൾ ഡിസെബിലിറ്റി) വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്എസ്എൽസി/തത്തുല്യം, കെ.ജി.ടി.ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18-41 ആണ് പ്രായപരിധി. നിയമാനുസൃത വയസ്സിളവ് ബാധകം. 26500-60700 ആണ് ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് മൂന്നിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
അതിരമ്പുഴ പി.എച്ച്.സിയിൽ ഡോക്ടർ നിയമനം
അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ബയോഡേറ്റ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ മെഡിക്കൽ ഓഫീസർ, അതിരമ്പുഴ പി.എച്ച്.സി. കോട്ടയം -686562 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ മാർച്ച് അഞ്ച് വൈകുന്നേരം അഞ്ചുമണിക്കു മുമ്പു നൽകണം. വിശദവിവരത്തിന് ഫോൺ: 8281040545.












Click it and Unblock the Notifications