Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ പോസ്റ്റ് വിളിക്കുന്നു; ഏഴ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ പോസ്റ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംവി മെക്കാനിക്ക്, എംവി ഇലക്ട്രീഷ്യന്‍, പെയിന്റര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍ എന്നീ തസ്തികകളിലേക്ക് സ്‌കില്‍ഡ് ആര്‍ട്ടിസന്‍സ് എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് indiapost.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി 2022 ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം. ആകെ ഏഴ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എം.വി.മെക്കാനിക് (സ്‌കില്‍ഡ്): 01 പോസ്റ്റ്
എം.വി. ഇലക്ട്രീഷ്യന്‍ (സ്‌കില്‍ഡ്): 02 തസ്തികകള്‍
പെയിന്റര്‍ (സ്‌കില്‍ഡ്): 1 പോസ്റ്റ്
വെല്‍ഡര്‍ (സ്‌കില്‍ഡ്): 01 പോസ്റ്റ്
കാര്‍പെന്റര്‍ (സ്‌കില്‍ഡ്): 02 പോസ്റ്റുകള്‍

india

ട്രേഡ്സ്മാൻ ഒഴിവ്

സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൺഡ്രം)യിൽ വിവിധ വിഭാഗങ്ങളിലായി ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായി വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 45 വയസ്സ്. താല്പര്യമുള്ളവർ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 11 ന് രാവിലെ 9.30 ന് ബന്ധപ്പെട്ട വിഭാഗത്തിലെത്തണം. വിവരങ്ങൾക്ക്: www.cet.ac.in. ഫോൺ: 0471- 2515561.

സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2022- ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വൈകിട്ട് അഞ്ചുവരെ. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾ www.ceikerala.gov.in ലും കേരള ഗസറ്റ് നം.38 ലും ലഭിക്കും.

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

കേരള യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.ബി.എ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് (യു.ഐ.എം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എം.ബി.എ കോഴ്‌സുകളിലേക്ക് ഒക്ടോബര്‍ ഏഴുമുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി പാസായ ജനറല്‍ വിഭാഗത്തിനും 48 ശതമാനത്തോടെ പാസായ ഒ.ബി.സി വിഭാഗത്തിനും പാസ് മാര്‍ക്ക് നേടിയ പട്ടികജാതി / പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9746998700, 9946514088, 9400300217.

സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രലൈസ്ഡ് യു ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ അപേക്ഷിക്കാം. ബി എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 12 വൈകിട്ട് നാലിനു മുന്‍പായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9495069307,8547005029,0492324766.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+