മാസം 40000 വരെ ശമ്പളം; 4 വർഷത്തിന് ശേഷം തിരികെ പോരുമ്പോള്‍ 10 ലക്ഷവും: വായുസേന അഗ്നിവീറുകളെ വിളിക്കുന്നു
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്കുള്ള അഗ്‌നിവീര്‍ വായു സേനയിലേക്ക് റിക്രുട്ട്മെന്റ് നടത്തുന്നു. 2025 ജനുവരി ഏഴിന് രാവിലെ 11 മുതല്‍ 27 ന് രാത്രി 11 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2005 ജനുവരി ഒന്ന് മുതല്‍ 2008 ജുലൈ ഒന്നുവരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
എയർഫോഴ്സില് അഗ്നിവീർവായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഉദ്യോഗാർത്ഥിയുടെ പ്രാരംഭ പ്രതിമാസ ശമ്പളം 30000 രൂപയായിരിക്കും. ശമ്പളത്തിന്റെ 70 ശതമാനം ഉദ്യോഗാർത്ഥി നല്‍കി. 30% സേവാ നിധി പാക്കേജ് എന്ന പ്രത്യേക ഫണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു. ശമ്പളം ഓരോ വർഷവും വർദ്ധിക്കുന്നു. നാലാം വർഷമാകുമ്പോൾ ശമ്പളം പ്രതിമാസം 40000 രൂപയായിരിക്കും. നാല് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ, ഉദ്യോഗാർത്ഥികൾക്ക് ഏകദേശം 10.04 ലക്ഷം രൂപയുടെ സേവാ നിധി പാക്കേജും ലഭിക്കും.

യോഗ്യതകള്‍ക്കും എങ്ങനെ അപേക്ഷിക്കാം എന്ന് തുടങ്ങിയ മറ്റ് കാര്യങ്ങളുടെ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി ഔദ്യോഗിക വെബ്സൈറ്റായ www.agnipathvayu.cdac.in സന്ദര്‍ശിക്കുക.
ഫാർമസിസ്റ്റ് ഒഴിവ്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ഫാർമസിയിൽ ഡിഗ്രി (ബി.ഫാം) അല്ലെങ്കിൽ ഡിപ്ലോമ (ഡി.ഫാം) കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ https://gmckannur.edu.in/ ൽ ലഭ്യമാണ്. ഫോൺ-04972808111
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ - പാലിയേറ്റീവ് നേഴ്‌സ് നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് - ഹോമിയോപ്പതി വകുപ്പിന് കീഴിലുളള പബ്ലിക്ക് ഹെല്‍ത്ത് പ്രോഗ്രാം പദ്ധതിയിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ - പാലിയേറ്റീവ് നേഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഉയര്‍ന്ന പ്രായപരിധി 2025 ജനുവരി 1 ന് 40 വയസ്സ് കവിയരുത്. അപേക്ഷ ഫോം, ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ജനുവരി 10 ന് വൈകീട്ട് 5 നകം തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ ലഭിക്കണം. ഇന്റവ്യൂ തീയ്യതി പിന്നീട് അറിയിക്കും.
അപേക്ഷകര്‍ കവറിന് പുറത്ത് തസ്തികയുടെ പേര് നിര്‍ബന്ധമായും എഴുതിയിരിക്കണം. യോഗ്യതയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കുമായി http://nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2939190.
പ്രൊജക്റ്റ് മാനേജരുടെ ഒഴിവ്
കേന്ദ്ര സർക്കാർ സ്ഥാപനമായ ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രൊജക്റ്റിലേക്ക് പ്രൊജക്റ്റ് മാനേജരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി 15 നു മുൻപായി ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0490 239924
-
കെഎസ്ഇബിയിൽ കരാർ ജോലി; 80,000 രൂപ വരെ ശമ്പളവും..ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം












Click it and Unblock the Notifications