Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ വ്യോമ സേനയിൽ അവസരം: അഗ്നിവീർ റിക്രൂട്ട്‌മെൻ്റ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ

india

ഇന്ത്യൻ എയർഫോഴ്‌സ് 2023-ലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിനുള്ള വിഞ്ജാപനം പുറപ്പെടുവിച്ചു. വ്യോമസേനയിൽ ചേരാൻ ആഗ്രഹിക്കുന്ന ആർക്കും അഗ്നിവീരനാകാൻ അപേക്ഷിക്കാം.

അവസരത്തിനായി അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ anipathvayu.cdc.in അപേക്ഷിക്കാം. ഈ റിക്രൂട്ടിംഗിനായി അവിവാഹിതരായ പുരുഷന്മാരെയും സ്ത്രീകൾക്കുമാണ് അവസരം. 2023 മെയ് 5 മുതൽ പരീക്ഷ നടക്കും. ഓൺലൈൻ പരീക്ഷാ അപേക്ഷാ പ്രക്രിയ മാർച്ച് 17-ന് ആരംഭിക്കും. 2023 മാർച്ച് 31-നകം, യോഗ്യരായ അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ് വഴി അവരുടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കണം. യോഗ്യത നേടുന്നതിന് അംഗീകൃത ബോർഡിൽ നിന്ന് മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയിൽ കുറഞ്ഞത് 50% മാർക്ക് ആവശ്യമാണ്.

കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററായി നിയമനം

കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററായി നിയമനം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വനിതാ വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാ സമിതി, ജി.ആര്‍.സികള്‍ തുടങ്ങിയ വിവിധ സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക,് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 17000 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി:22 -40 വയസ്സ്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ഒമ്പതിന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04772280525. (പി.ആര്‍./എ.എല്‍.പി./580)

കേരള ചിക്കനില്‍ ഫാം സൂപ്പര്‍വൈസര്‍

കേരള ചിക്കനില്‍ ഫാം സൂപ്പര്‍വൈസര്‍


ആലപ്പുഴ: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍(കേരള ചിക്കന്‍) ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര ലൈസന്‍സ് എന്നിവ നിര്‍ബന്ധം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം. പ്രായപരിധി: 30 വയസ് (ഫെബ്രുവരി ഒന്നിന്)കഴിയരുത്. ശമ്പളം: യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകള്‍www.keralachicken.org.inഎന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ആലിശ്ശേരി വാര്‍ഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുക്ക്, സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്, ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് എന്നീ തസ്തികയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 18 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. കുക്ക് പ്രായപരിധി 18-30. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. സിനീയര്‍ ഡെക്ക്ഹാന്‍ഡ് കുക്ക്:പ്രായപരിധി 18-28. വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ജൂനിയര്‍ ഡെക്ക്ഹാന്‍ഡ് പ്രായ പരിധി 18-28. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ദേശീയ ആരോഗ്യ ദൗത്യം, ഡിസ്ട്രിക്ട് കോർഡിനേറ്റർ

ദേശീയ ആരോഗ്യ ദൗത്യം, ഡിസ്ട്രിക്ട് കോർഡിനേറ്റർ

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ RBSKAKAH (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി നഴ്സിംഗ്, കമ്പ്യൂട്ടര്‍ പരിജ്‍ഞാനവും (എം.എസ് ഓഫീസ്). ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം : 25,000. പ്രായ പരിധി 2023 മാര്‍ച്ച് ഒന്നിന് 40 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം മാര്‍ച്ച് 15-ന് വൈകിട്ട് മൂന്നിനകം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0484 2354737

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+