കൈയില്‍ ബിരുദമുണ്ടോ..? ആര്‍മിയില്‍ അവസരം, ഏറ്റവും കുറഞ്ഞ ശമ്പളം അരലക്ഷം..! വേഗം അപേക്ഷിച്ചോ
ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ കേഡറ്റ് കോര്‍പ്സ് (എന്‍ സി സി) സ്പെഷ്യല്‍ എന്‍ട്രി സ്‌കീമിന് കീഴില്‍ മൊത്തം 56 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഫെബ്രുവരി ആറാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്കായി 50 ഒഴിവുകളും സ്ത്രീകള്‍ക്കായി അഞ്ച് ഒഴിവുകളും ആണ് ഉള്ളത്. അപേക്ഷകരുടെ പ്രായം 2024 ജൂലൈ 1-ന് 19-നും 25-നും ഇടയില്‍ ആയിരിക്കണം (ജൂലൈ 2, 1999-നും 2005 ജൂലൈ 1-നും ഇടയില്‍ ജനിച്ചത് ഉള്‍പ്പെടെ). അപേക്ഷകര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

എല്ലാ വര്‍ഷങ്ങളിലെയും ക്യുമുലേറ്റീവ് മാര്‍ക്ക് പരിഗണിച്ച് കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം. മൂന്ന് / നാല് ഡിഗ്രി കോഴ്സുകളുടെ പ്രാരംഭ രണ്ട് / മൂന്ന് വര്‍ഷങ്ങളില്‍ യഥാക്രമം 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ളതവര്‍ക്കും നിലവില്‍ അവസാന വര്‍ഷ പഠനത്തിലുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
അവസാന വര്‍ഷ / അവസാന സെമസ്റ്റര്‍ പരീക്ഷ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ശേഷം ഷെഡ്യൂള്‍ ചെയ്യുന്ന എല്ലാ അവസാന വര്‍ഷ പരീക്ഷാര്‍ത്ഥികള്‍ക്കും ഈ കോഴ്സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ശമ്പളം ഇനി പറയുന്ന വിധത്തിലായിരിക്കും.
ലെഫ്റ്റനന്റ്: 56,100 - 1,77,500, ക്യാപ്റ്റന്‍: 61,300 - 1,93,900, മേജര്‍: 1,69,400 - 2,07,200, ലെഫ്റ്റനന്റ് കേണല്‍: 1,21,200 - 2,12,400 (12A), കേണല്‍: 1,30,600 - 2,15,900 (13), ബ്രിഗേഡിയര്‍: 1,39,600 - 2,17,600 (13A), മേജര്‍ ജനറല്‍: 1,44,200 - 2,18,200 (14), ലെഫ്റ്റനന്റ് ജനറല്‍ എച്ച് എ ജി സ്‌കെയില്‍ (ലെവല്‍ 15): 1,82,200 - 2,24,100, ലെഫ്റ്റനന്റ് ജനറല്‍ എച്ച് എ ജി+സ്‌കെയില്‍ (ലെവല്‍ 16): 2,05,400 - 2,24,400, വി സി ഒ എസ്/ആര്‍മി കമാന്‍ഡര്‍/ലെഫ്റ്റനന്റ് ജനറല്‍ (എന്‍ എഫ് എസ് ജി) (ലെവല്‍ 17): 2,25,000, സി ഒ എ എസ് (ലെവല്‍ 18): 2,50,000.












Click it and Unblock the Notifications