Get Updates
Get notified of breaking news, exclusive insights, and must-see stories!

കരസേനയില്‍ അഗ്നിവീറാകാം... എട്ടാം ക്ലാസുകാര്‍ക്കും പത്താം ക്ലാസുകാര്‍ക്കും അവസരം

അഗ്‌നിപഥ് സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്മെന്റുകള്‍ക്കായുള്ള ഔദ്യോഗിക വിജ്ഞാപനങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ ആര്‍മി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 10 വരെ അഗ്‌നിവീര്‍ റാലിക്ക് അപേക്ഷിക്കാവുന്നതാണ്. എഴുത്ത് പരീക്ഷയും ശാരീരിക പരിശോധനയും ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ജൂണില്‍ എഴുത്തുപരീക്ഷ നടക്കും. ഇതില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ ശാരീരിക പരിശോധനകള്‍ക്ക് വിധേയരാക്കും.

അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി തസ്തികകള്‍ക്ക് കുറഞ്ഞത് 10-ാം ക്ലാസ് യോഗ്യത ആവശ്യമാണ്. ട്രേഡ്‌സ്മാന്‍ തസ്തികകള്‍ക്ക് കുറഞ്ഞത് 8-ാം ക്ലാസ് യോഗ്യതയാണ് വേണ്ടത്. പത്താം ക്ലാസ് പാസ് സര്‍ട്ടിഫിക്കറ്റ്, സാധുവായ വ്യക്തിഗത ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ ജെസിഒ/ഒആര്‍ എന്റോള്‍മെന്റ് അപേക്ഷയ്ക്കുള്ള താമസ വിവരങ്ങള്‍ (സംസ്ഥാനം, ജില്ല, തഹസില്‍/ബ്ലോക്ക് ഉള്‍പ്പെടെ), സ്‌കാന്‍ ചെയ്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരിക്കണം.

Job News

അപേക്ഷകര്‍ 17 നും 21 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം. ആദ്യം ഔദ്യോഗിക വെബ്സൈറ്റ് ആയ joinindianarmy.nic.in. സന്ദര്‍ശിക്കുക. ശേഷം താഴേക്ക് സ്‌ക്രോള്‍ ചെയ്ത് അപ്ലൈ അഗ്നിവീര്‍ / ലോഗിന്‍ ചെയ്യുക' എന്ന ലിങ്ക് തിരഞ്ഞെടുക്കുക. നിങ്ങള്‍ ഒരു പുതിയ ഉപയോക്താവാണെങ്കില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുക.

അല്ലെങ്കില്‍, നിങ്ങളുടെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ആവശ്യമായ എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച്, പണമടയ്ക്കുക. തുടര്‍ന്ന് സബ്മിറ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇത് പൂര്‍ത്തിയാക്കിയ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ രേഖകളെല്ലാം കൊടുത്ത് ഒരു പകര്‍പ്പ് പ്രിന്റ് ചെയ്യുക.

വിശദമായ അറിയിപ്പിനായി ഔദ്യോഗിക വെബ്‌സൈറ്റ് joinindianarmy.nic.in. പരിശോധിക്കാം. ഇതിനു പുറമേ, ഹവില്‍ദാര്‍, ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍, മത അധ്യാപകന്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്/നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, സിപോയ് ഫാര്‍മ, തുടങ്ങിയ തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങളും ഇന്ത്യന്‍ ആര്‍മി പുറത്തിറക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+