Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷോര്‍ട് സര്‍വീസ് കമ്മിഷന്‍: കരസേനയില്‍ അവസരം, നിരവധി ഒഴിവുകള്‍

കരസേനയുടെ 59ാം ഷോര്‍ട് സര്‍വീസസ് കമ്മിഷന്‍ ( ടെക് ) കോഴ്‌സുകളിലേക്കും 30ാം ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ( ടെക്) വിമന്‍ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 06 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം.

പോസ്റ്റ്: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക്) 59 പുരുഷന്മാര്‍ (ഒക്ടോബര്‍ 2022) കോഴ്‌സ്

ഒഴിവുകളുടെ എണ്ണം: : 175

പേ സ്‌കെയില്‍: 56100 1,77,500/ ലെവല്‍ 10

പോസ്റ്റ്: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക്) 30 വനിതാ ടെക്‌നിക്കല്‍ കോഴ്‌സ് (ഒക്ടോബര്‍ 2022)

ഒഴിവുകളുടെ എണ്ണം: : 14

പേ സ്‌കെയില്‍: 56100 1,77,500/ ലെവല്‍ 10

പോസ്റ്റ്: എസ് എസ് സി (ഡബ്ല്യു) ടെക് & എസ് എസ് സി (ഡബ്ല്യു)(നോണ്‍-ടെക്) (യു പി എസ ്സി ഇതര) (പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍ മാത്രം)

ഒഴിവുകളുടെ എണ്ണം: 02

പേ സ്‌കെയില്‍: 56100 1,77,500/ ലെവല്‍ 10

യോഗ്യതാ മാനദണ്ഡം

ഉദ്യോഗാര്‍ത്ഥികള്‍ അനുബന്ധ എഞ്ചിനീയറിംഗ് സ്ട്രീമുകളില്‍ ബിഇ/ ബി ടെക് ചെയ്തിരിക്കണം.

പ്രായപരിധി: 20 മുതല്‍ 27 വയസ്സ് വരെ

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ആരംഭ തീയതി: മാര്‍ച്ച് 08, 2022

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 06, 2022

പിഇടി, എസ്എസ്ബി അഭിമുഖം, മെഡിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

job

മെഡിക്കല്‍ ഓഫീസറുടെ ഒഴിവ്

തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം കെ.എ.എസ്.എ.സി.എന്നിന് കീഴിലുള്ള എ ആര്‍ ടി പ്ലസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് ഒഴിവ്. താല്‍പ്പര്യമുള്ളവര്‍
പ്രവര്‍ത്തിപരിചയം യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിനായി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്ത് കാവിലുള്ള കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്കായി മാര്‍ച്ച് 23ന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 0487 2201355

മലബാർ കാൻസർ സെന്ററിൽ അവസരം

തലശേരിയിലെ മലബാർ കാൻസർ സെന്ററിൽ സ്റ്റൈപൻ‍ഡറി ട്രെയിനിയുടെ 13 ഒഴിവ്. 3 വർഷ താൽക്കാലിക നിയമനം. ഇന്റർവ്യൂ മാർച്ച് 21 നും 22 നും.

∙റസിഡന്റ് ടെക്നീഷ്യൻ (ഒടി/അനസ്തീസിയ): ഒാപ്പറേഷൻ തിയറ്റർ ടെക്നോളജി ഡിപ്ലോമ/ബിഎസ്‌സി (ഒാപ്പറേഷൻ തിയറ്റർ/ അനസ്തീസിയ ടെക്നോളജി), 12,000.

∙റസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്): ബിഎസ്‌സി എംഎൽടി, 12,000.

∙റസിഡന്റ് ഫാർമസിസ്റ്റ്: ഡിഫാം/ബിഫാം, 12,000.

∙റസിഡന്റ് സ്റ്റാഫ് നഴ്സ്: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഒാങ്കോളജി നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 15,000.

പ്രായം: 30 ൽ താഴെ. ഫീസ്: 100.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+