Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക്‌ അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഫെബ്രുവരി 20മുതല്‍ മാര്‍ച്ച്‌ 31 വരെ നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക്‌ അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്‌, കാസര്‍കോട്‌,കണ്ണൂര്‍, മലപ്പുറം, പാലക്കാട്‌,തൃശൂര്‍,വയനാട്‌ എന്നീ ജില്ലകളിലുള്ളവര്‍ക്കും മാഹി, ലക്ഷദ്വീപ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.

സോള്‍ജ്യര്‍ ജനറല്‍ ഡപ്യൂട്ടി(ആള്‍ ആംസ്‌), സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ടെക്‌ നഴ്‌സിങ്‌ അസിസ്‌റ്റന്റ്‌(എ.എം.സി)/ നഴിസിങ്‌ അസിസ്‌റ്റന്റ്‌ വെറ്റിനറി, സോള്‍ജ്യറി ക്ലര്‍ക്ക്‌/ സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍/ ഇന്‍വെന്ററി മാനേജ്‌മെന്റ്‌ (ആള്‍ ആംസ്‌) സോള്‍ജ്യര്‍ ട്രേഡ്‌സമാന്‍ പത്താം ക്ലാസ്‌ പാസ്‌(ഡ്രെസ്സര്‍ ഷെഫ്‌, വര്‍ക്ക്‌), സോള്‍ജ്യര്‍ ട്രേഡ്‌മാന്‍(ആള്‍ ആംസ്‌) എട്ടാം ക്ലാസ്‌ പാസ്‌(മെസ്‌ കീപ്പര്‍ ആന്‍ഡ്‌ ഹൗസ്‌ കീപ്പര്‍) എന്നീ തസ്‌തികകളിലാണ്‌ ഒഴിവുള്ളത്‌. റാലിയുടെ വേദി പിന്നീട്‌ പ്രഖ്യാപിക്കും,

indian army

ശാരീരിക ക്ഷമതയിലെ ഇളവ്‌
സര്‍വീസിലിരിക്കുന്നയാളുടെ മകന്‍/ വിമുക്തഭടന്റെ മകന്‍/ യുദ്ധത്തില്‍ മരണപ്പെട്ട സൈനികന്റെ വിധവയുടെ മകന്‍/വിമുക്തഭടന്റെ വിധവയുടെ മകന്‍ ഇവര്‍ക്ക്‌ ഉയരത്തില്‍ 2 സെ.മീറ്ററും നെഞ്ചളവില്‍ ഒരു സെന്റി മീറ്റും ഭാരത്തില്‍ 2 കിലോയും ഇളവ്‌ ലഭിക്കും. കായിക താരങ്ങള്‍ക്കും നിയമാനിസൃത ഇളവുണ്ട്‌. വിവരങ്ങള്‍ WWW.joinindianarmy.nic.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി WWW.joinindianarmy.nic.in എന്ന വെബ്‌സൈറ്റ്‌ കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0495-2383953

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+