ബാങ്കിങ് മേഖലയില്‍ ജോലി വേണോ? ഇതാ ഇന്ത്യന്‍ ബാങ്ക് വിളിക്കുന്നു; ബിരുദക്കാർക്ക് അപേക്ഷിക്കാം
ബാങ്കിങ് മേഖലയില്‍ ജോലി ആഗഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ഇന്ത്യൻ ബാങ്ക് റിക്രൂട്ട്മെന്റ്. 1500 അപ്രന്റിസ് തസ്തികകളിലേക്ക് ഇന്ത്യൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ബിരുദധാരികൾക്ക് 2025 ജൂലൈ 18 മുതൽ ഓഗസ്റ്റ് 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,500 ഒഴിവുകൾ പൂർത്തീകരിക്കുന്നതിനാണ് ഈ റിക്രൂട്ട്മെന്റ് ലക്ഷ്യമിടുന്നത്. ഈ ഒരു വർഷത്തെ പരിശീലന പരിപാടി ബാങ്കിംഗ് മേഖലയിൽ അനുഭവസമ്പത്ത് നേടാൻ ബിരുദധാരികൾക്ക് അവസരമൊരുക്കുന്നു.
വിദ്യാഭ്യാസ യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യ യോഗ്യതയോ ഉള്ള ബിരുദം.
- ബിരുദം 2021 ഏപ്രിൽ 1-നോ അതിനുശേഷമോ പൂർത്തിയാക്കിയിരിക്കണം.

പൗരത്വം
- ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ പൗരന്മാർക്കോ, 1962 ജനുവരി 1-ന് മുമ്പ് ഇന്ത്യയിൽ സ്ഥിരതാമസത്തിനായി എത്തിയ ടിബറ്റൻ അഭയാർഥികൾക്കോ, ശ്രീലങ്ക, പാകിസ്ഥാൻ, മ്യാൻമർ, വിയറ്റ്നാം, കെനിയ, ഉഗാണ്ട, ടാൻസാനിയ, സാംബിയ, മലാവി, സെയർ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്ന് സ്ഥിരതാമസത്തിനായി ഇന്ത്യയിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജർക്കോ അപേക്ഷിക്കാം.
- ഇന്ത്യൻ പൗരന്മാർ അല്ലാത്തവർക്ക് സർക്കാർ നൽകുന്ന യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം
പ്രായപരിധി
- 2025 ജൂലൈ 1-ന് 20 മുതൽ 28 വയസ്സ് വരെ.
- SC/ST (5 വർഷം), ഒ ബി സി (3 വർഷം), പി ഡബ്ല്യൂ ബി ഡി(10 വർഷം) എന്നിവർക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും
പ്രാദേശിക ഭാഷാ പ്രാവീണ്യം
- അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിൽ (വായന, എഴുത്ത്, സംസാരം, ഗ്രഹിക്കൽ) പ്രാവീണ്യം ഉണ്ടായിരിക്കണം
അപേക്ഷിക്കാനാകില്ല
- ഒരു വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർക്കോ മുമ്പ് അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർക്കോ അപേക്ഷിക്കാനാകില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ
അപ്രന്റിസ് തസ്തികകളിലേക്കുള്ള തിരഞ്ഞെടുക്കൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് പൂർത്തീകരിക്കുന്നത്.
ഓൺലൈൻ റിട്ടൺ ടെസ്റ്റ്
- ഒബ്ജക്ടീവ് തരത്തിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ.
- മൊത്തം 100 മാർക്കിന്റെ 100 ചോദ്യങ്ങൾ, 60 മിനിറ്റ് ദൈർഘ്യം.
- വിഷയങ്ങൾ: റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ നോളജ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ജനറൽ അവയർനെസ്.
- ഇംഗ്ലീഷ് ലാംഗ്വേജ് ഭാഗം ഇംഗ്ലീഷിൽ മാത്രം; മറ്റ് ഭാഗങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും.
- ഓരോ ശരിയായ ഉത്തരത്തിന് 1 മാർക്ക്; തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് കുറയ്ക്കും
പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ (LLPT)
- അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം തെളിയിക്കണം.
- പ്രാദേശിക ഭാഷ പഠിച്ചതിന്റെ തെളിവായി സർട്ടിഫിക്കറ്റ്/മാർക്ക് ഷീറ്റ് ഹാജരാക്കിയാൽ ഈ പരീക്ഷ എഴുതേണ്ടതില്ല.
സ്റ്റൈപ്പൻഡ്
- മെട്രോ/അർബൻ ബ്രാഞ്ചുകൾ: പ്രതിമാസം 15,000 രൂപ
- ഗ്രാമീണ/സെമി-അർബൻ ബ്രാഞ്ചുകൾ: പ്രതിമാസം 12,000 രൂപ
- പരിശീലന കാലാവധി: 12 മാസം
അപേക്ഷാ ഫീസ്
- ജനറൽ/OBC/EWS: 800 രൂപ + GST
- SC/ST/PwBD: 175 രൂപ + GST
- ഓൺലൈൻ പേയ്മെന്റ് ഗേറ്റ്വേ വഴി (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്) ഫീസ് അടയ്ക്കണം
അപേക്ഷാ നടപടിക്രമം
- NATS 2.0 പോർട്ടലിൽ രജിസ്റ്റർ ചെയ്യുക:
- www.nats.education.gov.in എന്ന വെബ്സൈറ്റിൽ 100% പ്രൊഫൈൽ പൂർത്തിയാക്കി എൻറോൾമെന്റ് ഐഡി നേടണം.
ഇന്ത്യൻ ബാങ്ക് പോർട്ടല്‍ വഴി അപേക്ഷിക്കുക
- www.indianbank.in അല്ലെങ്കിൽ ibpsonline.ibps.in/ibajun25 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- "Careers" അല്ലെങ്കിൽ "Recruitment" വിഭാഗത്തിൽ "Apprenticeship Notification 2025" തിരഞ്ഞെടുക്കുക.
- വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങൾ, ആവശ്യമായ രേഖകൾ (ബിരുദ സർട്ടിഫിക്കറ്റ്, ഐഡി പ്രൂഫ്, ഫോട്ടോ, ഒപ്പ്) എന്നിവ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുക.
- അപേക്ഷയുടെ ഒരു പ്രിന്റൗട്ട്/ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.












Click it and Unblock the Notifications