Get Updates
Get notified of breaking news, exclusive insights, and must-see stories!

കോസ്റ്റ് ഗാർഡ് വിളിക്കുന്നു: 630 ഒഴിവുകള്‍; പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG) 2025-ലെ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യന്ത്രിക് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ആകെ 630 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കു. ജൂൺ 11 മുതൽ ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റായ joinindiancoastguard.cdac.in വഴിയാണ് സമർപ്പിക്കേണ്ടതാണ്. രാജ്യത്തിന്റെ തീരദേശ സുരക്ഷയും രക്ഷാപ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈ റിക്രൂട്ട്മെന്റ് ഒരു സുവർണ്ണാവസരമാണ്.

യോഗ്യത

നാവിക് (ജനറൽ ഡ്യൂട്ടി): കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (COBSE) അംഗീകൃത ബോർഡിൽ നിന്ന് ഗണിതവും ഫിസിക്സും ഉൾപ്പെടെ 10+2 കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം.

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): COBSE അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം.

യന്ത്രിക്: 10-ാം ക്ലാസ് പാസായിരിക്കണം, കൂടാതെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിംഗിൽ ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) അംഗീകൃത 3 അല്ലെങ്കിൽ 4 വർഷത്തെ ഡിപ്ലോമ, അല്ലെങ്കിൽ 10-ാം, 12-ാം ക്ലാസുകൾ പാസായി 2 അല്ലെങ്കിൽ 3 വർഷത്തെ എഐസിടിസി അംഗീകൃത ഡിപ്ലോമ.

cost-guard

പ്രായപരിധി

കുറഞ്ഞ പ്രായം: 18 വയസ്സ്

പരമാവധി പ്രായം: 22 വയസ്സ്

പ്രായ ഇളവ്: SC/ST വിഭാഗങ്ങൾക്ക് 5 വർഷവും, ഒ ബി സി (നോൺ-ക്രീമി ലെയർ) വിഭാഗങ്ങൾക്ക് 3 വർഷവും പ്രായ ഇളവ് ലഭിക്കും. റിസർവ്ഡ് തസ്തികകൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം.

ശാരീരിക മാനദണ്ഡങ്ങൾ

  • ഉയരം: കുറഞ്ഞത് 157 സെ.മീ.
  • നെഞ്ച്: 5 സെ.മീ. വികാസത്തോടെ ആനുപാതികമായിരിക്കണം.
  • ശരീരഭാരം: ഉയരത്തിനും പ്രായത്തിനും ആനുപാതികമായിരിക്കണം (±10% അനുവദനീയം).
  • കേൾവി: സാധാരണ.
  • ശാരീരിക ക്ഷമത പരിശോധന (PFT): 1.6 കി.മീ ഓട്ടം 7 മിനിറ്റിനുള്ളിൽ, 20 സ്ക്വാട്ട് അപ്സ് (ഉഠക് ബൈഠക്), 10 പുഷ്-അപ്സ്.

അപേക്ഷാ ഫീസ്

  • ജനറൽ/OBC/EWS: ₹300
  • SC/ST/PH: ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
  • പേയ്മെന്റ് മോഡ്: ഓൺലൈൻ വഴി ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI എന്നിവ ഉപയോഗിച്ച്.

തിരഞ്ഞെടുക്കൽ പ്രക്രിയ

നാല് ഘട്ടങ്ങളിലൂടെയാണ് അന്തിമ തിരഞ്ഞെടുപ്പ്

എഴുത്ത് (സ്റ്റേജ് I)

  • നാവിക് (DB): 60 മാർക്കിന്റെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സെക്ഷൻ I) - ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, റീസണിംഗ്, ജനറൽ നോളജ് (10-ാം ക്ലാസ് നിലവാരം).
  • നാവിക് (GD): സെക്ഷൻ I (60 മാർക്ക്) + സെക്ഷൻ II (50 മാർക്ക്) - ഗണിതം, ഫിസിക്സ് (12-ാം ക്ലാസ് നിലവാരം).
  • യന്ത്രിക്: സെക്ഷൻ I + സെക്ഷൻ II (നാവിക് GD-ന് സമാനം) + ടെക്നിക്കൽ വിഷയം (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്).
  • പരീക്ഷ ഒബ്ജക്ടീവ് ടൈപ്പ്, നെഗറ്റീവ് മാർക്കിംഗ് ഇല്ല.

അസസ്മെന്റ് & ശാരീരിക പരിശോധന (സ്റ്റേജ് II)

  • OMR അടിസ്ഥാനത്തിലുള്ള അഡാപ്റ്റബിലിറ്റി ടെസ്റ്റ്.
  • PFT: 1.6 കി.മീ ഓട്ടം (7 മിനിറ്റ്), 20 സ്ക്വാട്ട് അപ്സ്, 10 പുഷ്-അപ്സ്.
  • ഡോക്യുമെന്റ് വെരിഫിക്കേഷൻ, റിക്രൂട്ട്മെന്റ് മെഡിക്കൽ പരിശോധന.

സ്റ്റേജ് III

  • ഐഡന്റിറ്റി ചെക്ക്, വിശദമായ ഡോക്യുമെന്റ് വെരിഫിക്കേഷൻ, പ്രീ-എൻറോൾമെന്റ് മെഡിക്കൽ, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ സമർപ്പണം, പോലീസ് വെരിഫിക്കേഷൻ.

സ്റ്റേജ് IV

  • സ്റ്റേജ് I, II, III-ലെ പ്രകടനവും ഒഴിവുകളുടെ ലഭ്യതയും അടിസ്ഥാനമാക്കി അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
  • പരിശീലനത്തിന് മുമ്പ് ഡോക്യുമെന്റുകളുടെ അന്തിമ പരിശോധനയനയുമുണ്ടാകും

ശമ്പളം

  • നാവിക് (ജനറൽ ഡ്യൂട്ടി & ഡൊമസ്റ്റിക് ബ്രാഞ്ച്): 21700 (പേ ലെവൽ-3) + ഡിയർനസ് അലവൻസ് + മറ്റ് അലവൻസുകൾ (ഡ്യൂട്ടിയുടെ സ്വഭാവം/നിയമന സ്ഥലം അനുസരിച്ച്).
  • യന്ത്രിക്: 29200 (പേ ലെവൽ-5) + ₹6,200 (യന്ത്രിക് പേ) + ഡിയർനസ് അലവൻസ് + മറ്റ് അലവൻസുകൾ.

എങ്ങനെ അപേക്ഷിക്കാം

  • ഔദ്യോഗിക വെബ്സൈറ്റ് joinindiancoastguard.cdac.in സന്ദർശിക്കുക.
  • "ന്യൂ രജിസ്ട്രേഷൻ" ക്ലിക്ക് ചെയ്ത് ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
  • വ്യക്തിഗത, വിദ്യാഭ്യാസ, ആശയവിനിമയ വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കാസ്റ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), തിരിച്ചറിയൽ രേഖ, ഡൊമിസൈൽ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.
  • 300 രൂപ ഫീസ് (ബാധകമെങ്കിൽ) ഓൺലൈനായി അടയ്ക്കുക.
  • അപേക്ഷ പരിശോധിച്ച് സമർപ്പിക്കുക, രജിസ്ട്രേഷൻ നമ്പർ സൂക്ഷിക്കുക.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+