ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ്; മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: 2020-ലെ ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) പ്രസിദ്ധീകരിച്ചു. upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഒക്ടോബര്‍ 18-ന് യു പി എസ് സി നടത്തിയ മെയിന്‍ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അതിനായി യു.പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡാഫ് പൂരിപ്പിക്കണം. അഭിമുഖത്തിന്റെ തീയതി ഉദ്യോഗാര്‍ഥികളെ പിന്നീട് അറിയിക്കും. അപേക്ഷയില്‍ നല്‍കിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒര്‍ജിനല്‍ അഭിമുഖത്തിനെത്തുമ്പോള്‍ ഹാജരാക്കണം.












Click it and Unblock the Notifications