Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ട: സ്വദേശിവത്കരണത്തിലും ജോലി നഷ്ടപ്പെടില്ല; കാരണം കരാർ

ഇന്ത്യക്കും ഒമാന്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങൾ പുതിയ തലങ്ങളിലേക്ക് ഉയർത്തി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ. ഇരു രാജ്യങ്ങളിലെയും ഉൽപ്പന്നങ്ങൾക്ക് നികുതിയിളവ് നൽകുന്നതിന് പുറമെ തന്നെ ഈ കരാർ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗൾഫ് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യം ഉറപ്പിക്കുന്നതിനും സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വ്യാപാരത്തിന് പുതിയ സാധ്യതകൾ

ഇന്ത്യയിൽ നിന്നുള്ള ഇരുമ്പ്, സ്റ്റീൽ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, വാഹന ഘടകങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഒമാൻ 5% വരെ നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇത് ഒമാനിലെ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മത്സരശേഷി നൽകും. ഇത് 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതികൾക്ക് വലിയ ഊർജ്ജം നൽകും. അതുപോലെ, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (SMEs) ഗൾഫ് വിപണിയിലേക്ക് കടന്നുചെല്ലാനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

oman-

ഊർജ്ജ സുരക്ഷയും നിക്ഷേപവും

ഇന്ത്യയുടെ വിശ്വസ്ത എണ്ണ, എൽഎൻജി, രാസവള വിതരണക്കാരാണ് ഒമാൻ. ഈ ഇറക്കുമതികൾക്ക് നികുതിയിളവ് ലഭിക്കുന്നത് ഇന്ത്യയിലെ റിഫൈനറികൾക്കും വൈദ്യുതി ഉൽപ്പാദകർക്കും കർഷകർക്കും സഹായകമാകും, അതുവഴി ഉൽപ്പാദനച്ചെലവ് കുറയ്ക്കാൻ സാധിക്കും. ഈ കരാർ ഒമാനിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപം ഇന്ത്യയിലെ തുറമുഖങ്ങൾ, വ്യാവസായിക ഇടനാഴികൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ തുടങ്ങിയ മേഖലകളിലേക്ക് ആകർഷിക്കാനും സാധ്യതയുണ്ട്.

തൊഴില്‍ ഉറപ്പ്

ഒമാനിലെ തൊഴിൽ മേഖലയിൽ ഒമാൻ പൗരന്മാർക്ക് മുൻഗണന നൽകുന്ന 'ഒമാനൈസേഷൻ' നയമുണ്ടെങ്കിലും, 4.8 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനുള്ള പ്രത്യേക വ്യവസ്ഥകൾ ഇന്ത്യ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ തൊഴിലാളികളുടെ വരുമാനവും അവരുടെ കുടുംബങ്ങളിലേക്കുള്ള പണത്തിന്റെ ഒഴുക്കും സുരക്ഷിതമാക്കാൻ സഹായിക്കും.

തന്ത്രപരമായ പ്രാധാന്യം

ലോകത്തെ 20% എണ്ണ ഗതാഗതവും നടക്കുന്ന ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഒമാന്റെ സ്ഥാനം ഈ കരാറിന് തന്ത്രപരമായ പ്രാധാന്യം നൽകുന്നു. പുതിയ വ്യാപാര കരാർ പ്രതിരോധം, സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ സഹായിക്കും. കൂടാതെ, ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന ഗൾഫ് മേഖലയിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി ഉയർത്താനും ഈ കരാറിന് സാധിക്കും.

കരാർ പൂർണ്ണ തോതില്‍ വിജയിക്കുന്നതിന് ചില വെല്ലുവിളികളും നേരിടേണ്ടിവരും. കസ്റ്റംസ്, നിയന്ത്രണ നടപടികൾ ഏകീകരിക്കുന്നതിനും, ഫാർമസ്യൂട്ടിക്കൽ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, തർക്കങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇന്ത്യ-ഒമാൻ വ്യാപാര കമ്മി കുറയ്ക്കുന്നതിനായി, ഇലക്ട്രോണിക്സ്, യന്ത്രസാമഗ്രികൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കേണ്ടതും ആവശ്യമാണ്. ഒമാനുമായുള്ള ഈ പങ്കാളിത്തം ഉപയോഗിച്ച് ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വിപണികളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ ഇന്ത്യൻ ബിസിനസുകൾ പ്രയോജനപ്പെടുത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+