കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ നേവിയില്‍ സെയിലറാകാം; 2500 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: 2022 ഓഗസ്റ്റ് ബാച്ചില്‍ 500 എഎ (ആര്‍ട്ടിഫിക്കര്‍ അപ്രന്റിസ്) ഒഴിവുകളിലേക്കും 2000 എസ്എസ്ആര്‍ (സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്) ഒഴിവുകളിലേക്കും സെയിലര്‍മാരായി അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ത്ഥികളില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2022 മാര്‍ച്ച് 29 മുതല്‍ ആരംഭിക്കും. എഴുത്തുപരീക്ഷയ്ക്കും ശാരീരികക്ഷമതാ പരീക്ഷയ്ക്കും ഉദ്യോഗാര്‍ത്ഥികളുടെ ഷോര്‍ട്ട്ലിസ്റ്റിംഗ് യോഗ്യതാ പരീക്ഷയുടെ (10+2 പരീക്ഷ) ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ 2002 ഓഗസ്റ്റ് 01 നും 2005 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

എഴുത്തുപരീക്ഷയില്‍ ഇംഗ്ലീഷ്, സയന്‍സ്, ഗണിതം, പൊതു അവബോധം എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. ചോദ്യത്തിന്റെ ലെവല്‍ 10+2 ലെവലിന് തുല്യമായിരിക്കും, അത് വിജയിക്കുന്നവരെ ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിനും മെഡിക്കല്‍ ടെസ്റ്റിനും വിളിക്കും. 2022 ഓഗസ്റ്റില്‍ ഐഎന്‍എസ് ചില്‍കയില്‍ പരിശീലനം തുടങ്ങും. എഎ വിഭാഗത്തില്‍ 9 ആഴ്ചയും എസ്എസ്ആര്‍ വിഭാഗത്തില്‍ 22 ആഴ്ചയുമാണു പരിശീലനം. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എഎ വിഭാഗത്തില്‍ 20 വര്‍ഷവും എസ്എസ്ആര്‍ വിഭാഗത്തില്‍ 15 വര്‍ഷവും പ്രാഥമിക നിയമനം.

സ്‌റ്റൈപന്‍ഡ്: പരിശീലനസമയത്തു 14,600 രൂപ. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 21,700-69,100 രൂപ സ്‌കെയിലില്‍ നിയമനം വിശദവിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നിർഭയ സെല്ലിൽ പ്രോഗ്രാം കോഓർഡിനേറ്റർ

നിർഭയ സെല്ലിൽ പ്രോഗ്രാം കോഓർഡിനേറ്റർ

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൽ പ്രോഗ്രാം കോഓർഡിനേറ്ററെ കരാറിൽ നിയമിക്കുന്നു. അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിനകം സംസ്ഥാന കോഓർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. സൈക്കോളജി, സൈക്യാട്രി, സോഷ്യൽ വർക്ക്, ചൈൽഡ് സൈക്കോളജി, എഡ്യൂക്കേഷൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം വേണം. ശിശു വികസന പ്രവർത്തനങ്ങളുടെ നിർവഹണത്തിലും നടപ്പാക്കലിലും ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ആരോഗ്യം, ചൈൽഡ് ഡെവലപ്‌മെന്റ്, കറക്ഷണൽ സർവീസസ്, നിയമം എന്നിവയിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. [email protected] ലേക്കും അപേക്ഷ രേഖകൾ സഹിതം അയയ്ക്കാം.

വർക്കർമാരെ താത്ക്കാലികമായി നിയമിക്കുന്നു

വർക്കർമാരെ താത്ക്കാലികമായി നിയമിക്കുന്നു

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിൽ ക്ലോറിനേഷൻ/ ഫിൽട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് വർക്കർമാരെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂൾ പ്ലാന്റ് ഓപ്പറേഷനിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ്യതയോ സ്വിമ്മിംഗ് പൂൾ ക്ലോറിനേഷൻ പ്രവർത്തനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ എട്ടിന് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം.

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ
അനലിസ്റ്റിനെ നിയമിക്കുന്നു

അനലിസ്റ്റിനെ നിയമിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. അപക്ഷകൾ ഏപ്രിൽ 11നകം നൽകണം.
ബി-ടെക് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബിരുദവും കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തിപരിചയവും വേണം. ഇവരുടെ അഭാവത്തിൽ കെമിസ്ട്രിയിലോ ബയോ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. 18നും 40നു മദ്ധ്യേ ആയിരിക്കണം പ്രായം. 30,000 രൂപ (കൺസോളിഡേറ്റഡ്) പ്രതിമാസ വേതനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡെയറി ലാബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.dairydevelopment.keralagov.in, ഫോൺ: 0471-2440074.

English summary
Indian Navy AA SSR 2022: 2500 vacancies, How To Apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X