ഇന്ത്യൻ നാവികസേന അഗ്നിവീർ നിയമനം: 200 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇന്ത്യൻ നേവി 01/2022 (ഡിസംബർ 22) ബാച്ചിലേക്ക് 200 അഗ്നിവീർ (എംആർ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 30 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in വഴി അപേക്ഷിക്കാം. ഉദ്യോഗാർത്ഥി MHRD, Govt അംഗീകരിച്ച സ്കൂൾ വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് പത്താം (മെട്രിക്കുലേഷൻ) പരീക്ഷ പാസായിരിക്കണം.
ഇന്ത്യൻ നേവി അഗ്നിവീർ എംആർ റിക്രൂട്ട്‌മെന്റ് 2022
പോസ്റ്റ്: അഗ്നിവീർ (സെയിലേഴ്സ് ഫോർ മെട്രിക് റിക്രൂട്ട് (എംആർ) - ഡിസംബർ 2022 ബാച്ച്)
ഒഴിവുകളുടെ എണ്ണം: 200 (40 സ്ത്രീകൾ)
പേ സ്കെയിൽ: 30000/- (പ്രതിമാസം)

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത് നവംബർ 15 മുതൽ 30 വരെ
കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2022 നവംബർ 15 മുതൽ 30 വരെ കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. താല്പര്യമുള്ള യുവാക്കൾ 2022 ഓഗസ്റ്റ് 01 മുതൽ 30 ഓഗസ്റ്റ് 2022 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാം.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ പത്താംതരം പാസ്, അഗ്നിവീർ എട്ടാം ക്ലാസ്, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കും.
അഡ്മിനിട്രേറ്റിവ് ഓഫിസർ ഒഴിവ്
സിമെറ്റ് ഡയറക്ടറേറ്റിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയേറ്റിലെ ജോയിന്റ് സെക്രട്ടറിയോ, അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്നോ, സർക്കാർ സർവീസിലെ സമാന തസ്തികകളിൽ നിന്നോ വിരമിച്ച 60 വയസ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം പ്രതിമാസം 35,300 രൂപ. താത്പര്യമുള്ളവർ www.simet.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന അപേക്ഷാഫോം പൂരിപ്പിച്ച്, ബയോഡാറ്റാ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പെൻഷൻ പേയ്‌മെന്റ് ഓർഡറോ, സമാന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ഓഗസ്റ്റ് 5ന് മുമ്പ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2302400.
വൊളന്റിയറാകാം
കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്റെ നാട്ടിക ഓഫീസില്‍ ജൽ ജീവൻ മിഷൻ വൊളന്റിയേഴ്‌സിനെ നിയമിക്കുന്നു. പ്രതിദിനം 631 രൂപ നിരക്കിലാണ് നിയമനം. യോഗ്യത: ബിടെക് സിവിൽ. ജൂലൈ 27ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കൂടിക്കാഴ്ചയില്‍ യോഗ്യതയുള്ളവർ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിൽ എത്തണം. ഫോണ്‍: 0487-2391410
ജോലി ഒഴിവ്
വനിത ശിശു വികസന വകുപ്പ് മുഖേന എറണാകുളം സെന്റ്.ബെനഡിക്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് പ്രത്യാശ എന്റട്രി ഹോമിലേക്ക് ഹോം മാനേജര്‍ തസ്തികയിലേക്കും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കും ജോലി ഒഴിവുണ്ട്.
എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയുമാണ് ഹോം മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യത. ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് എറണാകുളം ജില്ലയിലെ വനിതകള്‍ക്കാണു മുന്‍ഗണന.
താല്പര്യമുളളവര്‍ ജൂലൈ 30 ന് രാവിലെ 9നകം സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പും ബയോ ഡേറ്റായും സഹിതം മദര്‍ സുപ്പീരിയര്‍, ഹോളി 1 കോണ്‍വെന്റ്, സെന്റ് ബെനഡിക്റ് റോഡ്, ഹൈക്കോര്‍ട്ടിന് സമീപം, എറണാകുളം 682018 എന്ന വിലാസത്തില്‍ വാക്കി ഇന്‍ ഇന്റര്‍വ്യൂന് എത്തിചേരണം. ഫോണ്‍: 0484 2391820












Click it and Unblock the Notifications