Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവികസേന അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് : 2800 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ നാവികസേന അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് 2022-നുള്ള അപേക്ഷാ പ്രക്രിയ ഇന്ന് മുതല്‍ ആരംഭിച്ചു. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ്എസ്ആര്‍) 2800 അഗ്‌നിവീര്‍ ഒഴിവുകളിലേക്ക് അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 22 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
joinindiannavy.gov.in വഴി അപേക്ഷിക്കാം. അപേക്ഷകര്‍ 10+2 പരീക്ഷയില്‍ മാത്സ്, ഫിസിക്സ് എന്നിവയ്ക്കൊപ്പം യോഗ്യത നേടിയിരിക്കണം.

പോസ്റ്റ്: അഗ്നിവീര്‍ ഫോര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ്എസ്ആര്‍) - നവംബര്‍ 2022 ബാച്ച്.

ഒഴിവുകളുടെ എണ്ണം: 2800 (560 സ്ത്രീകള്‍)

പേ സ്‌കെയില്‍: 30000/ (പ്രതിമാസം)

ദേ...നോക്കൂ..ഒരു കൊറിയന്‍ സുന്ദരി; കിടുക്കാച്ചി ലുക്കില്‍ ഷാലിന്‍ സോയ, ഏറ്റെടുത്ത് ആരാധകര്‍

സ്‌പോർട്‌സ് അക്കാദമികളിൽ വാർഡൻമാർ

സ്‌പോർട്‌സ് അക്കാദമികളിൽ വാർഡൻമാർ

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും. 40 മുതൽ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടൻമാർക്ക് ബിരുദം നിർബന്ധമല്ല.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471-2330167, 0471-2331546.

ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്

ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.

ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കുമാരപുരം ഗ്രാമപഞ്ചായത്തില്‍ ചെന്നാട്ട് കോളനിയിലെ എല്‍.പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ബിരുദവും ബി.എഡുമുള്ള പട്ടികവര്‍ഗ യുവതി- യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ ടി.ടി.സി/ ഡി.എഡ് യോഗ്യത ഉള്ളവരെയും പരിഗണിക്കും. ചെന്നാട്ട് കോളനിയിലോ സമീപത്തോ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 22ന് വൈകുന്നേരം നാലിനകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9496070348.

അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം

അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം

ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ എടത്വ ഗ്രാമപഞ്ചായത്തിലെ അക്രഡിറ്റഡ് ഓവര്‍സിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി-18നും 35നും ഇടയില്‍. യോഗ്യത- രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്/ സിവില്‍ ഡിപ്ലോമ/സിവില്‍ എന്‍ജിനീയറിംഗ് ബിരുദം. ജൂലൈ 30ന് വൈകുന്നേരം അഞ്ചിന് മുന്‍പ് എടത്വ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2212261.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+