കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ നേവി വിളിക്കുന്നു; 2800 അഗ്‌നിവീര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Google Oneindia Malayalam News

ഇന്ത്യന്‍ നേവി സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ് എസ് ആര്‍) 2800 അഗ്‌നിവീര്‍ ഒഴിവുകളിലേക്ക് അവിവാഹിതരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 22 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in വഴി അപേക്ഷിക്കാം.

പോസ്റ്റ്: അഗ്നിവീര്‍ ഫോര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ്എസ്ആര്‍)

ഒഴിവുകളുടെ എണ്ണം: 2800 (560 സ്ത്രീകള്‍)

പേ സ്‌കെയില്‍: 30000/ (പ്രതിമാസം)

എംഎച്ച്ആര്‍ഡി, ഗവണ്‍മെന്റ് അംഗീകരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്ന് 10+2 പരീക്ഷയില്‍ ഗണിതം & ഫിസിക്‌സും കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടര്‍ സയന്‍സ് ഇവയിലൊന്നെങ്കിലും യോഗ്യത നേടിയിരിക്കണം. ഷോര്‍ട്ട്ലിസ്റ്റിംഗ്, എഴുത്തുപരീക്ഷ, യോഗ്യതാ ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് , മെഡിക്കല്‍ പരീക്ഷകളിലെ ഫിറ്റ്നസ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

അക്രഡിറ്റഡ് എൻജിനിയർ, ഓവർസിയർ നിയമനം

അക്രഡിറ്റഡ് എൻജിനിയർ, ഓവർസിയർ നിയമനം


പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിർവഹണത്തിൽ പങ്കാളികളാകാൻ അക്രഡിറ്റഡ് എൻജിനിയർ/ ഓവർസിയർമാരെ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. 18,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 300 ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സിവിൽ എൻജിനിയറിങ്, ബി.ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രായം 21നും 35നും മദ്ധ്യേ.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ജൂലൈ 23ന് വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.

ആർ.സി.സിയിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ

ആർ.സി.സിയിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21നു വൈകിട്ടു മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in.

വനിതകൾക്ക് പരിശീലനം

വനിതകൾക്ക് പരിശീലനം


സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ടും തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സെലെൻസുമായി (KASE) സഹകരിച്ചു വനിതകൾക്കായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. ഓരോ ജില്ലയിലും 10 പേർക്ക് വീതം അവസരം ലഭിക്കും. അനെർട്ടിന്റെ വെബ്‌സൈറ്റ് ആയ www.anert.gov.in വഴി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക് 9188119431, 18004251803. കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കിയവർക്ക് കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സെലെൻസും അനെർട്ടും സംയുക്തമായി സർട്ടിഫിക്കറ്റുകൾ നൽകും.

കിക്മയില്‍ എം.ബി.എ സീറ്റൊഴിവ്

കിക്മയില്‍ എം.ബി.എ സീറ്റൊഴിവ്

സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുളള നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ ജനറല്‍ വിഭാഗത്തിലും, സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്കായുള സംവരണ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് meet.google.com/ttz-qbrj-chc എന്ന ലിങ്കില്‍ ജൂലൈ 11ന് രാവിലെ 10 മണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290,www.kicma.ac.in

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

 യുപിഎസ്‌സി വിളിക്കുന്നു; അസിസ്റ്റന്റ് പ്രൊഫസര്‍, എയറോനോട്ടിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍ യുപിഎസ്‌സി വിളിക്കുന്നു; അസിസ്റ്റന്റ് പ്രൊഫസര്‍, എയറോനോട്ടിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍

English summary
Indian Navy calls; Applications are invited for 2800 Agniveer Vacancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X