ശമ്പളം 19,900 മുതല്‍ 63,200 രൂപ വരെ; നാവികസേനയില്‍ അവസരം, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
മാര്‍ച്ച് അഞ്ച് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ഇന്ത്യന്‍ നാവികസേനയുടെ നേവല്‍ ആര്‍മമെന്റ് ഡിപ്പോയുടെ കീഴില്‍ ട്രേഡ്സ്മാന്‍ സ്‌കില്‍ഡ് 248 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പോസ്റ്റുകള്‍ക്ക് അപേക്ഷിക്കാം, എംപ്ലോയ്മെന്റ് ന്യൂസില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന്റെ മൂന്നാം ദിവസമാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ തുറക്കുന്നത്.
അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനം, മുംബൈ, ആസ്ഥാനം, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്, വിശാഖപട്ടണം എന്നിവയുടെ അഡ്മിനിസ്‌ട്രേറ്റീവ് നിയന്ത്രണത്തിലുള്ള നേവല്‍ ആര്‍മമെന്റ് ഡിപ്പോയില്‍ ട്രേഡ്സ്മാന്‍ തസ്തികളില്‍ പ്രവര്‍ത്തിക്കേണ്ടി വരും. മാര്‍ച്ച് അഞ്ച് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
പ്രായം: 18-25.
ശമ്പളം: 19,900-63,200 രൂപ.
ഫീസ്: 205 രൂപ. പട്ടികവിഭാഗം, വിമുക്തഭടന്മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.

ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), ഓഫീസ് അറ്റൻഡന്റ് (23,000-50,200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന മാർച്ച് 16ന് വൈകിട്ട് 5 ന് മുമ്പ് രജിസ്ട്രാർ, കോരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

ഫീൽഡ് വർക്കർ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കറുടെ താത്കാലിക ഒഴിവുണ്ട്. 4-ാം സ്റ്റാൻഡേർഡോ അതിനുമുകളിലോ പാസായവർക്ക് അപേക്ഷിക്കാം ('ഉണർവ്' പട്ടിക ട്രൈബൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ല, ആദിവാസി സമൂഹത്തിൽ നിന്ന് മുൻഗണന നൽകും). മുള കരകൗശല നിർമാണം, നഴ്സറി മാനേജ്മെന്റ് മുതലായവയിൽ വൈദഗ്ദ്ധ്യം അഭികാമ്യം. കാലാവധി മൂന്ന് വർഷം. പ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ. 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും.
താത്പര്യമുള്ളവർ ഫെബ്രുവരി 21നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

രാജ്ഭവനിൽ കെയർടേക്കർ ഡെപ്യൂട്ടേഷൻ
കേരള രാജ്ഭവനിൽ നിലവിലുള്ള കെയർടേക്കർ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയിൽ നികത്തുന്നതിനുള്ള പാനൽ തയാറാക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകളിലെയും എസ്.എസ്.എൽ.സി യോഗ്യതയുള്ള സമാന ശമ്പള സ്കെയിലുള്ള (23,700-52,600) ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20നകം അപേക്ഷകൾ ഉചിതമാർഗേണ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ സമർപ്പിക്കണം.

ഗസ്റ്റ് ചക്ചറർ
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം (നെറ്റ് ഉള്ളവർക്ക് മുൻഗണന). പ്രായപരിധി 21-41. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺ ലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 13 രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകണം.












Click it and Unblock the Notifications