പത്താം ക്ലാസുകാര്‍ക്ക് നേവിയില്‍ അവസരം; ശമ്പളം അരലക്ഷത്തിന് മുകളില്‍..!
വിവിധ ട്രേഡുകളിലായി 1266 സിവിലിയന്‍ ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി ഇന്ത്യന്‍ നേവി. indiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 13 മുതല്‍ അപേക്ഷിക്കാന്‍ തുടങ്ങാം. രജിസ്‌ട്രേഷന്‍ വിന്‍ഡോ സെപ്റ്റംബര്‍ 2 വരെ തുറന്നിരിക്കും.
ഇന്ത്യന്‍ നേവി യാര്‍ഡുകളിലും യൂണിറ്റുകളിലുമായി ഒന്നിലധികം ട്രേഡുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഓക്‌സിലറി, സിവില്‍ വര്‍ക്ക്‌സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് & ഗൈറോ, ഫൗണ്ടറി, ഹീറ്റ് എഞ്ചിനുകള്‍, ഇന്‍സ്ട്രുമെന്റ്, മെക്കാനിക്കല്‍, മെക്കാനിക്കല്‍ സിസ്റ്റംസ്, മെക്കാട്രോണിക്‌സ്, മെറ്റല്‍, മില്‍റൈറ്റ്, റഫ്രിജറേഷന്‍ & എ സി, ഷിപ്പ് ബില്‍ഡിംഗ്, വെപ്പണ്‍ ഇലക്ട്രോണിക്‌സ് എന്നിവയാണ്് അവ.

ഒരു അംഗീകൃത ബോര്‍ഡ് / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെട്രിക്കുലേഷന്‍ ( എസ് എസ് എല്‍ സി ) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥി ബന്ധപ്പെട്ട ട്രേഡില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കുകയോ അല്ലെങ്കില്‍ മെക്കാനിക് / തത്തുല്യം, കരസേന, നാവിക സേന, വ്യോമ സേന എന്നിവയുടെ സാങ്കേതിക ശാഖയില്‍ രണ്ട് വര്‍ഷത്തെ സ്ഥിരം സേവനം അനുഷ്ഠിക്കുകയോ ചെയ്തിരിക്കണം.
അപേക്ഷകര്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ജനറല്‍ സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ്പ് 'സി' ( നോണ്‍-ഗസറ്റഡ്, ഇന്‍ഡസ്ട്രിയല്‍ ) വിഭാഗത്തില്‍ ലെവല്‍ - 2 ( 19,900 മുതല്‍ 63,200 രൂപ വരെ ) ശമ്പള സ്‌കെയിലില്‍ നിയമിക്കും.
എങ്ങനെ അപേക്ഷിക്കാം
indiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ ക്ലിക്ക് ചെയ്ത് സിവിലിയന്‍ ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് 2025 അപേക്ഷാ ലിങ്ക് തിരഞ്ഞെടുക്കുക. സാധുവായ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. ആവശ്യമായ വ്യക്തിഗത, വിദ്യാഭ്യാസ, ട്രേഡ് മുന്‍ഗണന എന്നീ വിവരങ്ങള്‍ പൂരിപ്പിക്കുക
നിങ്ങളുടെ ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകള്‍ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക. ബാധകമെങ്കില്‍ അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. ഫോം ശരിയായി വായിച്ച് നോക്കി സമര്‍പ്പിക്കുക. തുടര്‍ന്ന് ഭാവി റഫറന്‍സിനായി സ്ഥിരീകരണ പേജ് ഡൗണ്‍ലോഡ് ചെയ്യുക.












Click it and Unblock the Notifications