Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്ടു യോഗ്യത മാത്രം മതി:ഇന്ത്യന്‍ നേവിയില്‍ ജോലി നേടാം; ശമ്പളം 69000 വരെ, ഉടന്‍ അപേക്ഷിക്കൂ

ഇന്ത്യന്‍ നേവിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. മികച്ച ശമ്പളം ലഭിക്കുന്ന തസ്തികതയാണ് ഇത്. നേവിയിലെ മെഡിക്കൽ ബ്രാ ഞ്ചിൽ സെയിലർ (മെഡിക്കൽ അസിസ്റ്റന്റ്) തിരഞ്ഞെടുപ്പിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അവിവാഹിതരായ പുരുഷന്മാർക്കാണ് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ഒഡിഷയിലെ ചിൽക്ക ഐ എൻ എസ്സിൽ 2024 നവം ബറിൽ കോഴ്സ് ആരംഭിക്കും.

indian-navy-
യോഗ്യത

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയുൾപ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയം. ഫിസിക്സ്, കെമി സ്ട്രി, ബയോളജി എന്നിവയിൽ ഓരോന്നിന് 40 ശതമാനം വീതവും മൂന്നിനും ചേർത്ത് 50 ശതമാനവും മാർക്ക് ഉണ്ടായിരിക്കേണ്ടതാണ്.

പ്രായം

അപേക്ഷകർ 2003 നവംബർ ഒന്നിനും 2007 ഏപ്രിൽ 30- നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

ശാരീരികയോഗ്യത

അപേക്ഷകർക്ക് കുറഞ്ഞത് 157 സെ മീ ഉയരം വേണം. നെഞ്ചളവ് അഞ്ച് സെന്റിമീറ്റർ വികസി പ്പിക്കാനാവണം. ശാരീരിക യോഗ്യത സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് നേവിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ശമ്പളം

പരിശീലനകാലത്ത് 14,600 രൂപ പ്രതിമാസം സ്റ്റൈപെൻഡായി ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 21,700-69,100 രൂപ ശമ്പളസ്കെയിലാകും നിയമിക്കുക. മറ്റ് പതിവ് ആനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ് എങ്ങനെ

പ്ലസ്സു മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് കായികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാവും. ഒ എം ആർ മാതൃ കയിൽ 100 ചോദ്യങ്ങളടങ്ങിയതായി രിക്കും എഴുത്തുപരീക്ഷ. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭിക്കും. ഇംഗ്ലീഷ്, സയൻസ്, ബയോളജി, ജനറൽ അവേർനെസ്സ്, റീസണിങ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ

അപേക്ഷ എങ്ങനെ

വിശദവിവരങ്ങളടങ്ങിയവിജ്ഞാപനം www.joinindiannavy. govin എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: സെപ്റ്റംബർ 17.

പീർ എഡ്യൂകേറ്റർ /സപ്പോർട്ടർ നിയമനം

നാഷണൽ വൈറൽ ഹെപ്പറ്റൈറ്റീസ് കൺട്രോൾ പ്രോഗ്രാമിന്റെ കീഴിൽ ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളായ ഇടുക്കി ജില്ലാ ആശുപത്രി , തൊടുപുഴ, താലൂക്ക് ആശുപത്രി അടിമാലി എന്നിവിടങ്ങളിൽ പീർ എഡ്യൂകേറ്റർ /സപ്പോർട്ടർമാരെ ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമിക്കുന്നു.ഓരോ ഒഴിവ് വീതമാണുള്ളത്. സെപ്റ്റംബർ 26 ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡി ക്കൽ ഓഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യു നടക്കും.

ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തിയായിരിക്കണം, കുറഞ്ഞത് 12-ാം തരം പാസ്സായിരിക്കണം, പ്രാദേശിക ഭാഷയിലുള്ള മികച്ച അറിവും ഇംഗ്ലീഷ് ഭാഷ യിൽ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം, അടിസ്ഥാന കമ്പ്യൂട്ടർ ഡേറ്റാ എൻട്രി പരിജ്ഞാനം, നിലവിൽ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തികളിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇത്തരക്കാരുടെ അഭാവ ത്തിൽ പൊതുവിഭാഗത്തിൽ നിന്നും നിയമനം നടത്തും..

യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യ പ്പെടുത്തിയ പകർപ്പും, ആധാർ,വോട്ടർ ഐ.ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്റർവ്യു സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോൺ: 04862 233030, 04862 296449.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+