ഇന്ത്യൻ നേവിയിൽ അവസരം: 212 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ നേവി എസ്എസ്‌സി ഓഫീസർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 21 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 6, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
212 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവാഹിതർക്കും അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ബിരുദത്തിലെ നോർമലൈസ്ഡ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
ഒഴിവുകളുടെ വിശദാംശങ്ങൾ
ജനറൽ സർവീസ്/ ഹൈഡ്രോ കേഡർ: 56
എയർ ട്രാഫിക് കൺട്രോളർ: 5
നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ: 15
പൈലറ്റ്: 25
ലോജിസ്റ്റിക്സ്: 20
വിദ്യാഭ്യാസം: 12
എഞ്ചിനീയറിംഗ് (ജനറൽ സർവീസ്): 25
ഇലക്ട്രിക്കൽ (ജനറൽ സർവീസ്): 45
നേവൽ കൺസ്ട്രക്ടർ: 14

അധ്യാപകരെ ആവശ്യമുണ്ട്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുഅവധി ദിവസങ്ങളിൽ മാത്രം നടത്തിവരുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ സമ്പർക്ക പഠന കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഓണറേറിയം അടിസ്ഥാനത്തിൽ ക്ലാസ്സ് എടുക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള അധ്യാപകരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താത്പര്യമുള്ളവർ ക്ലാസ്സ് എടുക്കാൻ കഴിയുന്ന വിഷയത്തിന്റെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 29 ന് മുൻപായി അപേക്ഷിക്കണം. ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് , എറണാകുളം , സിവിൽ സ്റ്റേഷൻ, കാക്കനാട് നാലാം നില, എന്ന വിലസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പത്താംതരം തുല്യതാകോഴ്‌സ് വിഷങ്ങൾ - ഫിസിക്സ്, കെമിസ്ട്രി, ഗണിതം (യോഗ്യത- ബിരുദവും ബി. എഡും ).
ഹയർസെക്കൻഡറി തുല്യതാകോഴ്‌സ് വിഷങ്ങൾ - ഇംഗ്ലീഷ്, പൊളിറ്റിക്സ്, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ഹിസ്റ്ററി, സോഷ്യോളജി (യോഗ്യത- പി.ജി, ബി. എഡ്, സെറ്റ് )
കൂടുതൽ വിവരങ്ങൾക്ക് 9447306828, 04842426596
എറണാകുളം മഹാരാജാസ് കോളേജില്‍ ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജില്‍ 2022-23 അഡ്മിഷനുമായി ബന്ധപ്പെട്ട് സംസ്‌കൃതം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ ബിരുദ വിഷയങ്ങളില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യരായ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 25-ന് ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷ വാങ്ങി പൂരിപ്പിച്ച് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും, പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ രേഖകള്‍ സഹിതം അന്നേ ദിവസം നേരിട്ട് ഹാജരാകേണ്ടതുമാണ്.
കളമശേരി ഗവ.ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്റ്ററുടെ ഒഴിവ്
കളമശ്ശേരി ഗവ.ഐ ടി ഐ യില്‍ ഇലക്ട്രോ പ്ലേറ്റര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്റ്ററുടെ (ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍) ഒഴിവ്. യോഗ്യത അംഗീകൃത കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ അംഗീകൃത മൂന്ന് വര്‍ഷ ഡിപ്‌ളോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോ പ്ലേറ്റര്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍എസി യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിമാസം 24000 രൂപ ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 26 ന് ഉച്ചക്ക് ഒന്നിന് അസല്‍ രേഖകള്‍ സഹിതം കളമശേരി ഐടിഐയില്‍ ഹാജരാകണം.












Click it and Unblock the Notifications