ഇന്ത്യന്‍ നേവിയില്‍ സ്വപ്ന ജോലി; ഇതാണ് അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇന്ത്യന്‍ നാവികസേനയില്‍ ഒരു ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇതാണ് സുവര്‍ണാവസരം. ഇപ്പോഴിതാ ഇന്ത്യന്‍ നേവി ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മേയ് 14 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഇന്ത്യന്‍ നാവികസേനയുടെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്എസ്സി) എക്സിക്യൂട്ടീവ് ബ്രാഞ്ച്, വിദ്യാഭ്യാസ ബ്രാഞ്ച്, ടെക്നിക്കല്‍ ബ്രാഞ്ച് എന്നിവയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് joinindiannavy.gov.in- ല്‍ അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റിലൂടെ മൊത്തം 242 ഒഴിവുകള്‍ നികത്തും, അതില്‍ 150 ഒഴിവുകള്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചിനും 12 ഒഴിവുകള്‍ വിദ്യാഭ്യാസ ബ്രാഞ്ചിനും 80 ഒഴിവുകള്‍ ടെക്നിക്കല്‍ ബ്രാഞ്ചിനുമാണ്.

ഒഴിവുകളുടെ വിശദാംശങ്ങള്‍
ആകെ ഒഴിവുകള്‍ - 242
ജനറല്‍ സര്‍വീസ്- 50 തസ്തികകള്‍
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍- 10
നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ - 20
പൈലറ്റ് - 25
ലോജിസ്റ്റിക്‌സ് - 30
നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍ - 15
എജ്യുക്കേഷന്‍- 12
എഞ്ചിനീയറിംഗ് ബ്രാഞ്ച് ജനറല്‍ സര്‍വീസ് - 20
ഇലക്ട്രിക്കല്‍ ബ്രാഞ്ച് ജനറല്‍ സര്‍വീസ് - 60
ബിരുദത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടിയ നോര്‍മലൈസ്ഡ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്. അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ലൈഫ് ഗാര്‍ഡ്: അപേക്ഷിക്കാം
2023 ട്രോളിംഗ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആറ് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. 20 നും 45 നും ഇടയില്‍ പ്രായമുള്ള നീന്തല്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.
മുന്‍ പരിചയം ഉള്ളവര്‍ക്കും ഗോവയിലെ എന്‍.ഐ. ഡബ്ല്യു.എസില്‍ നിന്നുള്ള പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ അയക്കാവുന്നതാണ്. വിലാസം: ഓഫീസ് ഓഫ് അസിസ്റ്റന്റ് ഡയറക്ടര്‍, ഓഫ് ഫിഷസറീസ്, ഫിഷറീസ് സ്റ്റേഷന്‍ തോട്ടപ്പള്ളി, ഹാര്‍ബര്‍ റോഡ് തോട്ടപ്പള്ളി, ആലപ്പുഴ 688561. ഫോണ്‍: 9567964462ഇമെയില്‍: [email protected]
അധ്യാപക ഒഴിവ്
കൊല്ലം ജില്ലയിൽ മാനേജ്മെന്റ് സ്ഥാപനത്തിൽ ഹയർ സെക്കൻഡറി ഫിസിക്സ് സീനിയർ അധ്യാപക തസ്തികയിലേക്ക് കേൾവിവൈകല്യം ഉള്ളവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്ഥിര നിയമനമുള്ള ജോലിക്ക് ഒരു ഒഴിവാണുള്ളത്. അപേക്ഷകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 8ന് മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0484 - 2312944.












Click it and Unblock the Notifications