ഇന്ത്യൻ നേവിയിൽ ഓഫീസറാകാൻ വൻ അവസരം; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ നേവി എസ്‌എസ്‌സി ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്ത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 വരെയാണ്. 260 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജിഎസ്(എക്സ്)/ ഹൈഡ്രോ കേഡർ)- 76, പൈലറ്റ് -25, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ (ഒബ്സർവേഴ്സ്) -20, എയർ ട്രാഫിക് കൺട്രോളർ (എടിസി) -18, ലോജിസ്റ്റിക്സ് -10, വിദ്യാഭ്യാസം -7, എഞ്ചിനീയറിംഗ് ബ്രാഞ്ച് (ജനറൽ സർവീസ് (ജിഎസ്))-42, സബ്മറൈൻ ടെക് എഞ്ചിനീയറിംഗ് -8, ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ് (ജിഎസ്) -38, സബ്മറൈൻ ടെക് ഇലക്ട്രിക്കൽ 08 തുടങ്ങിയ മേഖലകളിലേക്കാണ് നിയമനം നടത്തുന്നത്.

ബികോം, ബിഎസ്സി, ബിടെക്, ബിഇ, എംഎ, എംഎസ്സി, എംബിഎ/ പിജിഡിഎം, എംസിഎ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നത്. തസ്തകകൾക്കനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വന്നേക്കാം. ഒരിക്കൽ അപേക്ഷ സമർപ്പിച്ചാൽ അത് അന്തിമമായി കണക്കാക്കും. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിൽ എന്തെങ്കിലും ഭേദഗതികളോ മാറ്റമോ നടത്തുന്നതിനുള്ള അഭ്യർത്ഥനകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവരെ ലെഫ്റ്റനന്റ് റാങ്കിൽ നിയമിക്കും. മാസം 1,25,000 രൂപ വരെ ശമ്പളം ലഭിക്കും. എഴുത്ത് പരീക്ഷ, സർവീസ് സെലക്ഷൻ ബോർഡ് (SSB) അഭിമുഖം, വൈദ്യപരിശോധന എന്നിവ) ഉണ്ടായിരിക്കും. ഏറ്റവും പുതിയ ഒഴിവുകളെക്കുറിച്ചും യോഗ്യതകളെക്കുറിച്ചും അറിയാൻ നിങ്ങൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അവിടെ കരിയർ ഓപ്ഷനുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമാണ്.
അവിവാഹിതരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളൂ. പരിശീലനത്തിനിടയിൽ പോലും വിവാഹിതനായാൽ ഉദ്യോഗാർത്ഥിയെ സർവീസിൽ നിന്ന് പിരിച്ചുവിടും. കൂടാതെ അയാൾ / അവൾ അതുവരെ കൈപ്പറ്റിയ മുഴുവൻ ശമ്പളവും അലവൻസുകളും സർക്കാർ ചെലവഴിച്ച മറ്റ് ചെലവുകളും തിരികെ നൽകാൻ ബാധ്യസ്ഥനായിരിക്കും.












Click it and Unblock the Notifications