Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷനില്‍ ജോലി അവസരം: ശമ്പളം 50000 മുതല്‍ 160000 വരെ; വേണ്ടത് ഈ യോഗ്യത

എഞ്ചിനീയർ/ഓഫീസർ (ഗ്രേഡ് എ) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. കെമിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. അപേക്ഷ പൂർത്തീകരിക്കാനുള്ള അവസാന തിയതി സെപ്തംബർ 21 ആണ്. അർഹതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

  • ഉദ്യോഗാർത്ഥികൾക്ക് കെമിക്കൽ, ഇലക്ട്രിക്കൽ, അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ഫുൾ-ടൈം ബി ഇ /ബി ടെക് ബിരുദം ഉണ്ടായിരിക്കണം.
  • ജനറൽ, ഇ ഡബ്ല്യു എസ്, ഒ ബി സി- എന്‍ സി എല്‍ വിഭാഗങ്ങൾക്ക് ബിരുദത്തിൽ കുറഞ്ഞത് 65% മാർക്ക് ആവശ്യമാണ്.
  • എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി വിഭാഗങ്ങൾക്ക് 55% മാർക്ക് മതി.
  • ബിരുദം AICTE/UGC അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് റെഗുലർ കോഴ്സിലൂടെ നേടിയിരിക്കണം.
  • 2025 ഒക്ടോബർ 31-നകം ബിരുദം പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
ioc

പ്രായപരിധി (2025 ജൂലൈ 1-ന് അനുസരിച്ച്)

  • ജനറൽ/ഇ ഡബ്ല്യു എസ്: പരമാവധി 26 വയസ്സ് (1999 ജൂലൈ 1-ന് ശേഷം ജനിച്ചവർ).
  • ഒ ബി സി (നോൺ-ക്രീമി ലെയർ): 29 വയസ്സ് (1996 ജൂലൈ 1-ന് ശേഷം ജനിച്ചവർ).
  • എസ് സി, എസ് ടി: 31 വയസ്സ് (1994 ജൂലൈ 1-ന് ശേഷം ജനിച്ചവർ).
  • പി ഡബ്ല്യു ബി ഡി: 10 വർഷം വരെ ഇളവ്.

റിസർവേഷൻ

ഒ ബി സി (നോൺ-ക്രീമി ലെയർ), എസ് സി, എസ് ടി, ഇ ഡബ്ല്യു എസ്, പി ഡബ്ല്യു ബി ഡി വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം സംവരണം ലഭിക്കും. റിസർവേഷൻ ആനുകൂല്യം ലഭിക്കാൻ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കണം.

തിരഞ്ഞെടുപ്പ്

  • കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ : 100 ചോദ്യങ്ങൾ (85% വെയ്റ്റേജ്), ഡൊമെയ്‌നും ആപ്റ്റിറ്റ്യൂഡും ഉൾപ്പെടുന്നു
  • ഗ്രൂപ്പ് ഡിസ്കഷൻ/ഗ്രൂപ്പ് ടാസ്ക്: 5% വെയ്റ്റേജ്.
  • പേഴ്സണൽ ഇന്റർവ്യൂ 10% വെയ്റ്റേജ്.
  • ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധന: അവസാന ഘട്ടത്തിൽ.

ശമ്പളവും ആനുകൂല്യങ്ങളും

  • ശമ്പള സ്കെയിൽ: 50000 - 160000 (ഗ്രേഡ് എ).
  • ആനുകൂല്യങ്ങൾ: ഡിയർനെസ് അലവൻസ് (ഡിഎ), ഹൗസ് റെന്റ് അലവൻസ് (എച്ച് ആർ എ), മെഡിക്കൽ സൗകര്യങ്ങൾ, ഗ്രാറ്റുവിറ്റി, പി എഫ്, പ്രകടനവുമായി ബന്ധപ്പെട്ട പ്രോത്സാഹനം (പി ആർ പി).

അപേക്ഷിക്കേണ്ട വിധം

  • ഔദ്യോഗിക വെബ്സൈറ്റ് www.iocl.com സന്ദർശിക്കുക.
  • "Careers" വിഭാഗത്തിൽ "Latest Job Openings" ക്ലിക്ക് ചെയ്യുക.
  • "Apply Online" ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
  • സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ഇടത് കൈ വിരലടയാളം എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് ഫീസ് (ജനറൽ/OBC/EWS-ന് ₹500) ഓൺലൈനായി അടയ്ക്കുക.
  • അപേക്ഷ സമർപ്പിച്ച ശേഷം ഫോം സേവ് ചെയ്ത് ഭാവി ഉപയോഗത്തിനായി പ്രിന്റ് എടുക്കുക.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+