ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി; പ്സ്ടു, ബിരുദ യോഗ്യതയുള്ളവർക്ക് അവസരം,ശമ്പളം ലക്ഷങ്ങൾ
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന് കീഴിൽ അവസരം. രാജ്യത്താകെ 246 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ മാത്രം 13 ഒഴിവുകൾ ഉണ്ട്. അപേക്ഷിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി 23. കൂടുതൽ വിവരങ്ങൾ നോക്കാം
ജൂനിയർ ഓപ്പറേറ്റർ-215, ജൂനിയർ അറ്റന്റന്റ്- 23 , ജൂനിയർ ബിസിനസ് അസിസ്റ്റന്റ് -8 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓപ്പറേറ്റർ തസ്തികയിൽ ഓപ്പൺ റിക്രൂട്ട്മെന്റാണ്. മറ്റ് തസ്തികകളിൽ ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റാണ് നടത്തുക.

ഓപ്പറേറ്റർ തസ്തികയിൽ പത്താം ക്ലാസും ഐടിഐയുമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 മുതൽ 78,000 വരെ ശമ്പളം ലഭിക്കും. ജൂനിയർ അറ്റന്റ് തസ്തികയിൽ പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഓപ്പറേറ്റർ തസ്തികയിലെ സമാനമായ ശമ്പളമാണ് ലഭിക്കുക. ജൂനിയർ ബിസിനസ് അസിസ്റ്റന്റ് തസ്തികയിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 25,000-1,05,000 മാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം ലഭിക്കുക.
ആപ്ലിക്കേഷൻ ഫീസ്
300 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/ എസ് ടി / പി ഡബ്ല്യു ബി ഡി/ വിമുക്ത ഭടൻ ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
1.iocl.com. വെബ്സൈറ്റിൽ പ്രവേശിക്കുക
2.ഹോം പേജിൽ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യാം
3.അപ്ലൈ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പുതിയ പേജ് തുറന്നുവരും
4. രജിസ്ട്രേഷൻ വിവരങ്ങൾ സമർപ്പിക്കാം, നിങ്ങളുടെ അക്കൗണ്ടിൽ കയറുക
4. അപേക്ഷ പൂരിപ്പിക്കാം, ഫീസും അടക്കാം
5. ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷ പ്രിന്റ് എടുത്ത് സൂക്ഷിക്കാം
അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി വായിക്കാം. കൂടുതൽ വിവരങ്ങൾക്ക്- https://www.iocl.com/
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ വികസന വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനികളെ നിയമിക്കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: നഴ്സിങ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി. 21-35. അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 20നകം പുനലൂരിലെ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിലോ കുളത്തുപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം. നഴ്സിങ്/ഫാര്‍മസി/മറ്റ് പാരാമെഡിക്കല്‍ കോഴ്സ്, ബിരുദ യോഗ്യതയുള്ളവര്‍ക്ക് 18,000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 15,000 രൂപയും പ്രതിമാസ ഓണറേറിയം ലഭിക്കും. വിവരങ്ങള്‍ക്ക്: www.stdkerala.gov.in. ഫോണ്‍: 0475-2222353.
താത്കാലിക നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്ടിലേക്ക് അനസ്തെറ്റിസ്റ്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് അനസ്തേഷ്യോളജിൽ എംഡി/ ഡിഎൻബി യോഗ്യതയും രണ്ടുവർഷം പ്രവൃത്തിപരിചയവും മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ജനറൽ സർജറിയിൽ എം.എസ്/ ഡിഎൻബി/ എം.ബി.ബി.എസും പെർമനന്റ് രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 21ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അനസ്തെറ്റിസ്റ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർ ഉച്ചയ്ക്ക് 2 മണിക്കും മെഡിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷിക്കുന്നവർ 3 മണിക്കും ഹാജരാകണം.












Click it and Unblock the Notifications