'പരീക്ഷയില്ല, ഇന്റർവ്യൂവില്ല', പത്താം ക്ലാസ് മതി; കേന്ദ്ര സർക്കാർ ജോലി സ്വന്തമാക്കാം!
കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീണ ഡാക് സേവക് (GDS) തസ്തികകളിലേക്ക് യുവതി-യുവാക്കൾക്ക് വൻ അവസരം വരികയാണ്. രാജ്യവ്യാപകമായി 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ, പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എന്ന പ്രത്യേകത ഈ വിജ്ഞാപനത്തിനുണ്ട്. ജനുവരി 31-ഓടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നും അന്ന് മുതൽ ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിലും മികച്ച രീതിയിലുള്ള ഒഴിവുകൾ ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് പ്രധാനമായും നിയമനം നടക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇതൊരു സുവർണ്ണാവസരമാണ്.

പ്രധാന വിവരങ്ങൾ
ആകെ ഒഴിവുകൾ: 28,740 (ദേശീയതലത്തിൽ). കേരള സർക്കിളിൽ ഏകദേശം 1691 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം.
പ്രായപരിധി: 18 വയസ്സ് മുതൽ 40 വയസ്സ് വരെ. (SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും).
തിരഞ്ഞെടുപ്പ് രീതി: പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴി നിയമനം. പരീക്ഷയോ ഇന്റർവ്യൂവോ ഉണ്ടായിരിക്കില്ല.
ശമ്പളം: ബി.പി.എം തസ്തികയ്ക്ക് 12,000 - 29,380 രൂപ വരെയാണ് അടിസ്ഥാന ശമ്പളം, എ.ബി.പി.എം/ഡാക് സേവക് തസ്തികകൾക്ക് 10,000 - 24,470 രൂപ വരെയുമാണ് ലഭിക്കുക.
മറ്റ് നിബന്ധനകൾ: അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള അറിവും ഉണ്ടായിരിക്കണം. കൂടാതെ പ്രാദേശിക ഭാഷ (മലയാളം) പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.
തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.indiapost.gov.in/ വഴി ഓൺലൈനായി അപേക്ഷിക്കാം. ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, SC/ST, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. ഫെബ്രുവരി 28-ഓടെ ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്തുവരുമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം വരുന്നത് വരെ കാത്തിരിക്കുക.












Click it and Unblock the Notifications