ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വേണോ? ഇതാ സുവർണ്ണാവസരം: 5810 ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ..
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) നോൺ-ടെക്‌നിക്കൽ പോപ്പുലർ ഉദ്യോഗാർത്ഥികളുടെ (ഗ്രാജുവേറ്റ്) വിവിധ തസ്തികകളിലേക്ക് തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് RRB-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് 2025 നവംബർ 20-നകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് അടക്കാനുള്ള അവസാന തീയതി നവംബർ 22 ആണ്.
മൊത്തം 5,810 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതിൽ 161 തസ്തികകൾ ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ തസ്തികയിലേക്കും 615 എണ്ണം സ്റ്റേഷൻ മാസ്റ്ററിലേക്കും 3,416 എണ്ണം ഗുഡ്‌സ് ട്രെയിൻ മാനേജർ തസ്തികയിലേക്കുമാണ്. ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് - 921, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് - 638, ട്രാഫിക് അസിസ്റ്റന്റ് 59 എന്നിങ്ങനേയും ഒഴിവുകളുണ്ട്.

അപേക്ഷാ ഫോമിലെ തിരുത്തലുകൾക്കുള്ള വിശദാംശങ്ങൾ, മോഡിഫിക്കേഷൻ ഫീസ് അടച്ച് മോഡിഫിക്കേഷൻ വിൻഡോനവംബർ 23 മുതൽ ഡിസംബർ 2 വരെ തുറന്നിരിക്കും. യോഗ്യരായ സ്‌ക്രൈബ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ പോർട്ടലിൽ അവരുടെ സ്‌ക്രൈബ് വിശദാംശങ്ങൾ നൽകാവുന്ന തീയതികൾ 2025 ഡിസംബർ 3 മുതൽ 7 വരെയാണ്.
വിദ്യാഭ്യാസ യോഗ്യത
ഓരോ തസ്തികയിലേക്കും നിശ്ചിത യോഗ്യതയ്ക്കായി ഉദ്യോഗാർത്ഥികൾക്ക് പോസ്റ്റ് തിരിച്ചുള്ള വിശദമായ യോഗ്യത RRB വെബ്സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ CEN-ൽ നിഷ്കർഷിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതകൾ അവർ നേടിയിരിക്കണം.
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയുടെ അന്തിമ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കരുത്.
പരീക്ഷ
ഒന്നാം ഘട്ടത്തില്‍ 90 മിനിറ്റ് നീണ്ട് നില്‍ക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഉണ്ടായിരിക്കും. ജനറൽ അവയർനെസ്, മാത്തമാറ്റിക്സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് എന്നീ മൂന്ന് വിഭാഗത്തിലായിട്ടായിരിക്കം പരീക്ഷ. ജനറൽ അവയർനെസ് പേപ്പറിൽ 40 ചോദ്യങ്ങളുണ്ടാകും, മാത്തമാറ്റിക്സിന് 30 ചോദ്യങ്ങളും ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗിന് 30 ചോദ്യങ്ങളും വീതമുണ്ടാകും.
സ്റ്റേജ് 1 CBT പരീക്ഷയിൽ ആകെ 100 ചോദ്യങ്ങളുണ്ടാകും.
സിബിടി പരീക്ഷയുടെ രണ്ടാം ഘട്ടത്തിൽ ജനറൽ അവയർനെസിന്റെ 50 ചോദ്യങ്ങളും മാത്തമാറ്റിക്സിൽ നിന്ന് 35 ചോദ്യങ്ങളും ജനറൽ ഇന്റലിജൻസ്, റീസണിംഗ് എന്നിവയിൽ നിന്ന് 35 ചോദ്യങ്ങളും ഉണ്ടായിരിക്കും. രണ്ടാം ഘട്ട സിബിടി പരീക്ഷയിലെ ആകെ ചോദ്യങ്ങളുടെ എണ്ണം 120 ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വെബ്സൈറ്റ് സന്ദർശിക്കുക ( https://www.rrbcdg.gov.in/).












Click it and Unblock the Notifications