കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സര സമ്മാനമൊരുക്കി ഇന്ത്യന്‍ റെയില്‍വെ.. റെയില്‍വേയില്‍ 13487 തൊഴിലവസരങ്ങള്‍..

  • By Desk
Google Oneindia Malayalam News

ദില്ലി: പുതുവത്സര സമ്മാനവുമായാണ് 2019 എത്തിയിരിക്കുന്നത്. തൊഴിലന്വേഷകര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ വന്‍ അവസരങ്ങളാണ് തുറന്ന് കൊടുത്തിരിക്കുന്നത്. 13000 ലധികം തൊഴിലവസരങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തൊഴിലന്വേഷകര്‍ക്കായി നല്കിയിരിക്കുന്നത്. കൃത്യമായ കണക്കു പ്രകാരം 13487 ഒഴിവുകളിലേക്കാണ് റെയില്‍വേ ക്ഷണിച്ചിരിക്കുന്നത്.

<strong>വിരലുകള്‍ വെട്ടിയെടുത്തു; തലയ്ക്ക് പിന്നില്‍ വെട്ടി... വെടിവച്ചു, പോലീസുകാരനെ കൊന്ന പ്രതി പിടിയില്‍</strong>വിരലുകള്‍ വെട്ടിയെടുത്തു; തലയ്ക്ക് പിന്നില്‍ വെട്ടി... വെടിവച്ചു, പോലീസുകാരനെ കൊന്ന പ്രതി പിടിയില്‍

ജൂനിയര്‍ എഞ്ചിനിയേഴ്‌സ്, ജെഇ, ജെഇ ഐടി, ഡിഎംഎസ്, സിഎംഎ എന്നി തസ്തികകളിലേക്കാണ് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തൊവിലവസരങ്ങള്‍ തുറന്നിട്ടിരിക്കുന്നത്. വിവിധ റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു കീഴില്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തെയര്‍പേഴ്‌സണ്‍ ആണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. സെന്‍ട്രലൈസ്ഡ് എംപ്ലോയിമെന്റ് നോട്ടീസ് പ്രകാരം 13487 ഒഴിവുകളാണ് ഉള്ളത്.

train600-03-

ജൂനിയര്‍ എന്‍ഞ്ചിനിയര്‍ തസ്തികയില്‍ 12844 പോസ്റ്റുകളും ജൂനിയര്‍ എഞ്ചിനീ.ര്‍ ഇന്‍ഫര്‍മേന്‍ ടെക്‌നോളജി വിഭാഗത്തില്‍ 29 പോസ്റ്റുകളും ഡിപ്പോട്ട് മെറ്റീരിയല്‍ സൂപ്പ്രണ്ട് വിഭാഗത്തില്‍ 227 ഉം, കെമിക്കല്‍ ആന്റ് മെറ്റാലര്‍ജിക്കല്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ 387 ഒഴിവുകളുമാണ് ഉള്ളത്. കൂടുതല്‍ കാറ്റഗറി തിരിച്ചുള്ള വിവരങ്ങള്‍ പിആര്‍ബി വെബ്‌സൈറ്റില്‍ ലഭ്യമാണ്.


റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രാദേശിക സൈറ്റുകളില്‍ ഒഴിലുകളുടെ എണ്ണം വിശദമാക്കി നല്കിയിട്ടുണ്ട്.ജമ്മു് മുതല്‍ തിരുവനന്തപുരം വരെയുള്ള റീജണല്‍ റഎയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളില്‍ ഒഴിവുകളുണ്ട്. ഇതിനായി വൈബ്‌സൈറ്റ് സന്ദര്‍ശിക്കണം.

English summary
Indian railway opens huge recruitment in 2019. Over 13000 job vacancy are open under railway recruitment board across country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X