ഇന്ത്യൻ റെയിൽവെയിൽ അവസരം: 1758 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (ആര്‍ആര്‍സി) 2022-23 വര്‍ഷത്തേക്ക് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ അധികാരപരിധിയില്‍ 1758 അപ്രന്റീസ് തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrcser.co.in വഴി അപേക്ഷിക്കാം. ഫെബ്രുവരി രണ്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ആണ് യോഗ്യത, കുറഞ്ഞത് 50% മൊത്തത്തിൽ മാർക്കോടെ (അധിക വിഷയങ്ങൾ ഒഴികെ) ഒരു ITI പാസ് സർട്ടിഫിക്കറ്റും (അപ്രന്റീസ്ഷിപ്പ് ചെയ്യേണ്ട ട്രേഡിൽ) എസ്.സി.വി.ടി സർട്ടിക്കറ്റും വേണം.

അതത് ട്രേഡുകളിലെ വിജ്ഞാപനത്തിൽ അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളുടെയും തയ്യാറാക്കിയ (ട്രേഡ് തിരിച്ചുള്ള) മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ rrcser.co.in സന്ദർശിക്കുക അപേക്ഷിക്കുന്നതിന് മുമ്പ് തൊഴിൽ അറിയിപ്പിൽ നൽകിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും വായിക്കുക.
ഓൺലൈൻ അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കണം. ഉദ്യോഗാർത്ഥികൾ അവരുടെ സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
കുണ്ടറ ഐ.എച്ച്.ആര്‍.ഡിയുടെ എക്സ്റ്റക്ഷന്‍ സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (അംഗീകൃത സര്‍വകലാശാല ബിരുദം), ആറ് മാസ കോഴ്‌സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ്.ടു) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്.സി, എസ്.റ്റി. ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോറം ജനുവരി അഞ്ച് വരെ ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. ഫോണ്‍ 0474 2580462, 8547005090.
അഭിമുഖം
സ്‌കൂള്‍ ശുചീകരണജോലികള്‍ക്കായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവിലുള്ള പാര്‍ട്ട്‌ടൈം മീനിയലുകളുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും അറിയിപ്പ് ലഭ്യമായവര്‍ക്ക് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രോജക്റ്റായ ആർദ്രം സമഗ്ര വയോജനാരോഗ്യ പരിരക്ഷാ പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ. സി. ഐ) രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത. ശമ്പളം 36000 രൂപ. താൽപര്യമുള്ളവർ യോഗ്യത, വയസ്, പവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ 2023 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2563611, 2563612.
മെഡിക്കൽ ഓഫീസർ
കോട്ടയം ജില്ലാ മാനസികാരോഗ്യപരിപാടിയിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനുള്ള വോക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. എം.ബി.ബി.എസ് ആണ് യോഗ്യത. സൈക്യാട്രിയിൽ പി.ജിയുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2562778.
അനിമേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നിവയാണ് കോഴ്സുകൾ. എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. വിശദവിവരത്തിന് ഫോൺ: 04712325154, 8590605260.












Click it and Unblock the Notifications