Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ: തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ (ശമ്പള സ്‌കെയിൽ 39300-83000) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന ശമ്പള സ്‌കെയിലിൽ ഒന്നാം ഗസറ്റഡ് തസ്തികയിൽ സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16നു മുൻപ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ഡെമോൺസ്‌ട്രേറ്റർ ഒഴിവ്

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ ഒഴിവുള്ള ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. അനുബന്ധ ട്രേഡിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവർക്ക് നവംബർ 7ന് രാവിലെ 10ന് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ചയ്ക്ക് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 0487-2333290

job

എക്സ് സർവീസുകാർക്ക് വാക് ഇൻ ഇന്റർവ്യൂ

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എക്സ് സർവീസുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 50 വയസ്സു കവിയരുത്. നവംബർ 9ന് രാവിലെ 11ന് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

കുറഞ്ഞ നിരക്കിൽ തൊഴിലധിഷ്ഠിത പരിശീലനം

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകൾ നടത്തുന്നു. കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്‌സുകളായ പൈത്തൺപ്രോഗ്രാമിങ്, ഡാറ്റാസയൻസ് എന്നിവയിലാണ് ഓൺലൈൻ പരിശീലനം. ഒരു ബാച്ചിൽ 25 കുട്ടികൾ. 100 ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസ് ഉറപ്പ് നൽകുന്നു. +2, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 11. ഫോൺ: 0471-2365445, 9496015002, www.reach.org.in.

ജിം ട്രെയിനർ ഇന്റർവ്യൂ 9ന്

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സിലെ ജിമ്മിൽ ട്രെയിനറെ നിയമിക്കുന്നു. താൽക്കാലിക ഒഴിവിൽ നവംബർ 9ന് ഉച്ചയ്ക്ക് 2ന് സംസ്ഥാന സ്പോർട്സ് കൌൺസിൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദവും ജിം ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. മുൻ കായികതാരങ്ങൾക്ക് മുൻഗണന. അപേക്ഷകർക്ക് 2022 ജനുവരിയിൽ 40 വയസ് കവിയരുത്.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലൈൻസ് (എം.സി.ഇ.എ) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ/തിയ്യ/ബിലാവ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ (ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ) എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തിപരിചയം/ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രി ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ നവംബർ 7ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+