ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ ഇൻസ്ട്രക്ടർ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരളാ പൊലീസിന്റെ ഭാഗമായുള്ള ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ (അർബൻ കമാണ്ടോസ്-അവഞ്ചേഴ്‌സ്) ഇൻസ്ട്രക്ടർ എന്ന നിലയിൽ ആറുമാസത്തെ കരാറടിസ്ഥാനത്തിൽ പ്രവൃത്തിയെടുക്കുന്നതിനായി സ്‌പെഷ്യൽ ഓപ്പറേഷൻ വിഭാഗത്തിൽ ജോലിചെയ്ത് പ്രാഗൽഭ്യമുള്ള ആർമി/പാരാമിലിട്ടറി ഫോഴ്‌സിൽ നിന്നുമുള്ള വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നോട്ടിഫിക്കേഷൻ, തെരഞ്ഞെടുപ്പ് രീതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.prd.kerala.gov.in) ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്നും നിശ്ചിതമാതൃകയിലുള്ള ബയോഡാറ്റകൾ ഐ.ആർ ബറ്റാലിയൻ ഔദ്യോഗിക മെയിലിൽ ([email protected]) സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.

സപ്പോർട്ട് എൻജിനിയർ നിയമനം
പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ സ്‌പോർട്ട് എൻജിനിയർ തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ബി.ടെക്/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ Equivalent Degree. പ്രായപരിധി 21-35 വയസ്. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ വേതനം 21,000 രൂപ ലഭിക്കും. നിയമന കാലാവധി: 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ഒക്ടോബർ 28 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.
ഫൈൻ ആർട്സ് കോളേജിൽ താത്കാലിക നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 31നു (തിങ്കൾ) രാവിലെ 10 നു നടക്കും. എം.എഫ്.എ പെയിന്റിംഗ് ആണ് വിദ്യാഭ്യാസ യോഗ്യത.
പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. 12 മണിക്ക് മുമ്പ് കോളേജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാൻ കഴിയുകയുള്ളൂ.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നിലവിലുള്ള/ നിലവിൽ വരുന്ന ഡി.റ്റി.പി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനു വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന 2022 നവംബർ മൂന്നിന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില), ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.












Click it and Unblock the Notifications