ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി വേണോ: അപേക്ഷ ക്ഷണിച്ച് തുടങ്ങി, ശമ്പളം 1.4 ലക്ഷം വരെ
ഡല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. 226 ഒഴിവുകളിലേക്ക് സ്ഥാപനം നിയമനം നടത്തുന്നു. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എ സി ഐ ഒ) ഗ്രേഡ്-II/ ടെക് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഇന്റലിജൻസ് ബ്യൂറോ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറത്തിറക്കി.
കംപ്യൂട്ടർ സയൻസ് ആന്‍ഡ് ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 23 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജനുവരി 12. ആണ്. ഐബി എസിഐഒ ടെക് റിക്രൂട്ട്‌മെന്റ് 2024-ന്റെ യോഗ്യത, പ്രധാനപ്പെട്ട തീയതി, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയെ കുറിച്ച് ഇനി കൂടുതലറിയാം.

ഐബി എ സി ഐ ഒ ടെക് റിക്രൂട്ട്‌മെന്റ് 2023
ഇന്റലിജൻസ് ബ്യൂറോ ഐബി എസിഐഒ-II/ടെക്‌നിക്കൽ തസ്തികകളുടെ 226 തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. മികച്ച ശമ്പളത്തോട് കൂടിയുള്ള സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികളാണ് നിങ്ങളെങ്കിലും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഐബി എസിഐഒ ടെക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ നടപടികൾ ഡിസംബർ 23-ന് ആരംഭിച്ച് 2024 ജനുവരി 12-ന് അവസാനിക്കും.
ഒഴിവുകള്‍ എത്ര
ഐബി എസിഐഒ ഗ്രേഡ്-II/ Tech തസ്തികയിലേക്ക് 226 ഒഴിവുകളാണ് ആകെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 79 ഒഴിവുകൾ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സ്ട്രീമിനും 147 ഒഴിവുകൾ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ സ്ട്രീമിനുമാണ്. ആദ്യ കാറ്റഗറിയില്‍ എസ് സി , എസ്ടിക്ക് യഥാക്രമം 11, 3 ഒഴിവുകള്‍ രണ്ടാം കാറ്റഗറിയില്‍ 18, 6 ഒഴിവുകളും സംവരണം ചെയ്തിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം
GATE 2021, 2022, 2023 എന്നിവയിൽ യോഗ്യതാ കട്ട് ഓഫ് മാർക്ക് നേടിയ ഉദ്യോഗാർത്ഥികൾക്ക് എസിഐഒ ഗ്രേഡ്-II/ടെക് സ്ഥാനത്തേക്ക് അപേക്ഷിക്കാം. ഇവരും 18 മുതൽ 27 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. 44900 മുതല്‍ 142400 വരെയായിരിക്കും ശമ്പളം. അപേക്ഷകരില്‍ നിന്നും ഫീസ് ഈടാക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
-
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
ഗൂഗിളിലെ ജോലി ആഡംബരമല്ല; വര്‍ഷത്തില്‍ ഒരു കോടി രൂപ ശമ്പളമില്ല: യാഥാത്ഥ്യം തുറന്നു പറഞ്ഞ് ടെക്കി -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications