Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റലിജന്‍സ് ബ്യൂറോയില്‍ ഒഴിവ്, ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ആഭ്യന്തര മന്ത്രാലയം, ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ തേടുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മൊത്തം 226 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ഡിസംബര്‍ 23 -ന് ആരംഭിച്ചു.

2024 ജനുവരി 12 -ന് രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിക്കും. അപേക്ഷാ ഫീസ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ജനുവരി 16 ആണ്. കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ 79 പോസ്റ്റുകളും ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ 147 പോസ്റ്റുകളും ആണ് ഒഴിഞ്ഞ് കിടക്കുന്നത്.

Jobs

അപേക്ഷകര്‍ ഗേറ്റ് 2021, 2022, അല്ലെങ്കില്‍ 2023 ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനില്‍ (ഗേറ്റ് കോഡ്: ഇ സി) അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (ഗേറ്റ് കോഡ്: സി എസ്) യോഗ്യതാ കട്ട് ഓഫ് മാര്‍ക്ക് നേടിയിരിക്കണം.

സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല / കോളേജ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & ടെലി കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിഇ അല്ലെങ്കില്‍ ബിടെക് ബിരുദം നേടിയവരായിരിക്കണം.

ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ഇലക്ട്രോണിക്സ് വിത്ത് ഫിസിക്സ് അല്ലെങ്കില്‍ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിനൊപ്പം സയന്‍സില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല / കോളേജ് / ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം എന്നിവ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ 2024 ജനുവരി 12 -ന് 18 -നും 27 -നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികളെ അവരുടെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുക. ഗേറ്റ് 2021, 2022, അല്ലെങ്കില്‍ 2023 (ഒഴിവുകളുടെ എണ്ണത്തിന്റെ 10 മടങ്ങ്) യോഗ്യതാ കട്ട്-ഓഫ് മാര്‍ക്ക് നേടുന്നവരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്യും. ഗേറ്റ് പരീക്ഷയുടെ സ്‌കോറുകളും ഇന്റര്‍വ്യൂ പ്രകടനവും സംയോജിപ്പിച്ചാണ് അന്തിമ മെറിറ്റ് ലിസ്റ്റ് നിശ്ചയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+