ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിൽ അഭിമുഖം, ഫാര്‍മസിസ്റ്റ് : തൊഴിൽ അവസരങ്ങൾ അറിയാം
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിലെ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം ഒക്ടോബർ അഞ്ച് രാവിലെ 10 ന് നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. നിശ്ചിതയോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in
ട്രേഡ് ഇൻസ്ട്രക്ടർ - ഷീറ്റ്മെറ്റൽ
യോഗ്യത:എസ്എസ് എൽസി, ഷീറ്റ്മെറ്റൽ എൻ സി വി റ്റി സർട്ടിഫിക്കറ്റ്.
ട്രേഡ്സ്മാൻ - മെഷീനിസ്റ്റ്
യോഗ്യത: എസ്എസ്എൽസി , മെഷീനിസ്റ്റ് എൻ സി വി റ്റി സർട്ടിഫിക്കറ്റ്.
ട്രേഡ്സ്മാൻ - കാർപെൻററി
യോഗ്യത: എസ്എസ് എൽസി, കാർപെൻററി എൻ സി വി റ്റി സർട്ടിഫിക്കറ്റ്
ഫാര്‍മസിസ്റ്റ് അഭിമുഖം
ആലപ്പുഴ: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് ( കാറ്റഗറി നമ്പര്‍: 529/19 ) തസ്തികയുടെ തെരഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ ആറു മുതല്‍ 21 വരെ പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസില്‍ നടക്കും.
അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രമാണങ്ങളുടെ അസല്‍, ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.

അടൂര്‍ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം
ആലപ്പുഴ: അടൂര്‍ ഗവ. പോളിടെക്‌നിക്ക് കോളജില്‍ ആര്‍ക്കിടെക്ചര്‍, പോളിമര്‍ ടെക്നോളജി, മെക്കാനിക്കല്‍ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ - ഒന്ന്, ട്രേഡ്‌സ്മാന്‍ - രണ്ട്, പോളിമര്‍ ടെക്നോളജി വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍- രണ്ട്, ട്രേഡ്‌സ്മാന്‍ - രണ്ട്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ (ഹൈഡ്രോളിക്‌സ്) - ഒന്ന്, ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍) -ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 9.30ന് കോളജിൽ ഹാജരാകണം.
10നാണ് അഭിമുഖം. ഡിപ്ലോമയാണ് ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യസ യോഗ്യത. ഐ.റ്റി.ഐ തത്തുല്യ യോഗ്യതയാണ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലേക്കുള്ള വിദ്യാഭ്യസ യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04734231776, 9400006424.
കൗണ്‍സലിര്‍ ഒഴിവ്
ആലപ്പുഴ: വനിതാ- ശിശു വികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള മായിത്തറ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലും ഗവണ്‍മെന്റ് ഒബ്‌സര്‍വേഷന്‍ ഹോമിലും കൗണ്‍സലറെ നിയമിക്കുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തക്കോണ് നിയമനം. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും. രണ്ട് ഒഴിവുകളാണുള്ളത്.
സെക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. കൗണ്‍സലിംഗ് രംഗത്ത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 25നും 40നും മധ്യേ .
യോഗ്യരായവര്‍ ബയോഡേറ്റയും യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുന്ന അപേക്ഷ ഒക്ടോബര്‍ 15ന് വൈകുന്നേരം അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ 688001 എന്ന വിലാസത്തില്‍ അയക്കണം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0477 2241644.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
ആലപ്പുഴ: അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 2021- 22 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രിക്ക് ഒക്ടോബര്‍ അഞ്ചിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അന്നു രാവിലെ ഒമ്പതിനും 11നുമിടയില്‍ കോളജില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ polyadmission.org/let എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.












Click it and Unblock the Notifications