Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഒസിയില്‍ അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി; 100 ഒഴിവുകള്‍ വര്‍ധിപ്പിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി. അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയ്യതിയാണ് ജൂണ്‍ 21 വരെ നീട്ടിയിരിക്കുന്നത്. 600 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നേരത്തെ ഇത് മെയ് 25 വരെയായിരുന്നു. iocl.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

നേരത്തെ 500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇത് 600 ആയി വര്‍ധിപ്പിക്കുകയായിരുന്നു.

ioc

മുന്‍പ് അപേക്ഷിച്ചവര്‍ ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുപിഎസ്‌സിയും 85 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടിയിട്ടുണ്ട്. അസിസ്റ്റന്റ് എന്‍ജീനിയര്‍, ചീഫ് ഡിസൈന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയ്യതിയാണ് യൂണിയന്‍ പബ്ലിക് കമ്മീഷന്‍ നീട്ടിയിരിക്കുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ അപേക്ഷിക്കുന്നതിനുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്. നേരത്തെ ഏപ്രില്‍ 30 വരെയുണ്ടായിരുന്ന അപേക്ഷ തിയ്യതി. എന്നാല്‍ ഇത് നീട്ടി ജൂണ്‍ വരെയാക്കിയിട്ടുണ്ട്. പ്രാഗ്രാം ഓഫീസര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍, സീനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+