ഐഒസിഎല്ലില്‍ താല്‍ക്കാലിക ജോലി നേടാം; ഈ യോഗ്യതകളുണ്ടോ..?
ഐ ഒ സി എല്‍ ( ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ) റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. പ്രസ്തുത തസ്തികയിലേക്ക് രണ്ട് ഒഴിവുകള്‍ ഉണ്ട്. പരമാവധി പ്രായപരിധി 40 വയസാണ്. പട്ടികജാതി / പട്ടികവര്‍ഗ /വനിത വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷം വരെയും ഒബിസിക്ക് 3 വര്‍ഷം വരെയും പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡി ബി ടി / ഡി എസ് ടി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രതിഫലവും ലഭ്യമായ അനുവദിച്ച റിസേര്‍ച്ച് പ്രോജക്ട് ഗ്രാന്റും നല്‍കും. നിയമനം പൂര്‍ണ്ണമായും താത്കാലികാടിസ്ഥാനത്തിലായിരിക്കും. ഒരു വര്‍ഷം അല്ലെങ്കില്‍ പദ്ധതിയുടെ കാലയളവ് (ഏതാണോ ആദ്യം) വരെയായിരിക്കും നിയമനം. പ്രത്യേക പ്രോജക്ടിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കമ്മിറ്റിയാണ് നിയമിക്കുക.

അപേക്ഷകര്‍ക്ക് അവരുടെ ഉചിതമായ മേഖലയില്‍ പ്രസക്തമായ വര്‍ഷങ്ങളുടെ അനുഭവം ഉണ്ടായിരിക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രസക്തമായ രേഖകള്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചുകൊണ്ട് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മേയ് 15 ആണ്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും അനുഭവവും ഇനി പറയുന്ന വിധത്തിലായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രസക്തമായ വിഷയങ്ങളില്‍ ( മൈക്രോബയോളജി / ബയോകെമിസ്ട്രി / ബയോടെക്നോളജി എന്നിവയില്‍ ) പി എച്ച് ഡി ബിരുദം ഉണ്ടായിരിക്കണം. മൈക്രോബയല്‍ ഫെര്‍മെന്റേഷന്‍, മൈക്രോബയല്‍ ബയോപ്രോസസിംഗ് എന്നിവയിലൂടെ ലിഗ്‌നിന്‍ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിലെ പശ്ചാത്തലവും അനുഭവപരിചയവും മുന്‍ഗണന നല്‍കും.
കെമിസ്ട്രി / ഓര്‍ഗാനിക് കെമിസ്ട്രി / ഇന്‍-ഓര്‍ഗാനിക് കെമിസ്ട്രി / അനലിറ്റിക്കല്‍ കെമിസ്ട്രി / ഫിസിക്കല്‍ കെമിസ്ട്രി എന്നിവയില്‍ പി എച്ച് ഡി ഉണ്ടായിരിക്കണം. ജൈവ ഇന്ധനങ്ങള്‍, ബയോകെമിക്കല്‍സ്, ബയോപ്രൊഡക്ടുകള്‍, ഊര്‍ജ്ജ ഗവേഷണം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ലിഗ്‌നിന്റെ കെമിക്കല്‍ കാറ്റാലിസിസ് പശ്ചാത്തലവും അനുഭവ പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
അംഗീകൃത സര്‍വ്വകലാശാല/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റെഗുലര്‍ കോഴ്സിലൂടെ ബിരുദ യാഗ്യത നേടിയവര്‍ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ. വിദൂര മോഡിലൂടെയോ പാര്‍ട്ട് ടൈമിലൂടേയോ യോഗ്യത നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് ടി എ / ഡി എ അനുവദിക്കുന്നതല്ല.












Click it and Unblock the Notifications