സര്‍ക്കാര്‍ കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരാകാം; ശമ്പളം 1.40 ലക്ഷം വരെ; ഈ യോഗ്യതയുള്ളവരാണോ?
ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ഫെബ്രുവരി 9 ആണ്. മൊത്തം 28 തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
അപേക്ഷകര്‍ക്ക് കുറഞ്ഞത് 75 ശതമാനം മാര്‍ക്കോടെ സിവില്‍ എഞ്ചിനീയറിംഗില്‍ മുഴുവന്‍ സമയ ബിരുദം അല്ലെങ്കില്‍ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ട് / യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. 30 വയസാണ് ഉയര്‍ന്ന പ്രായപരിധി. ഹൈവേ/റെയില്‍വേ/ബ്രിഡ്ജുകളിലെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 2 വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 40,000 രൂപ മുതല്‍ 1,40,000 രൂപ വരെയുള്ള ശമ്പളം ലഭിക്കും. കംപ്യൂട്ടര്‍ മോഡിലെ എഴുത്തുപരീക്ഷയും അഭിമുഖവും അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കമ്പനിയില്‍ സേവനമനുഷ്ഠിക്കുന്നതിന് 3 ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം.
സംവരണം ചെയ്യപ്പെടാത്ത വിഭാഗം/മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (ഒ ബി സി) ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ 1,000 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ്, പേയ്മെന്റ് ഗേറ്റ്വേ സേവനത്തില്‍ ലഭ്യമായ മറ്റ് മോഡുകള്‍ എന്നിവ ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മോഡ് വഴി അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്
കൂടുതല്‍ അനുബന്ധ വിശദാംശങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ഇവിടെ പരിശോധിക്കാം. 1976 ല്‍ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനമാണ് ഇര്‍കോണ്‍ അഥവാ ഇന്ത്യന്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്.












Click it and Unblock the Notifications