Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐആര്‍സിടിസിയില്‍ ചീഫ് റീജിയണല്‍ മാനേജരാകാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഐ ആര്‍ സി ടി സി ( ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ) ചീഫ് റീജിയണല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. പരമാവധി പ്രായപരിധി 55 വയസാണ്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. ജയ്പൂരിലായിരിക്കും നിയമനം.

അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് [email protected] എന്ന ഇ മെയില്‍ ഐഡിയിലേക്ക് ജൂണ്‍ രണ്ടിന് മുന്‍പ് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് ലെവല്‍ 13 പ്രകാരം 37400-67000 രൂപ പ്രതിമാസ ശമ്പളമായി ലഭിക്കും. എസ് എ ജി, എന്‍ എഫ് - എസ് എ ജി, എസ് ജി ലെവലില്‍ ജോലി ചെയ്ത ഐ ആര്‍ ടി എസ് ഓഫീസര്‍മാരായിരിക്കണം അപേക്ഷിക്കേണ്ടത്.

Job News

അതേസമയം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ / പ്രൊജക്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. നിയമന കാലാവധി രണ്ട് വര്‍ഷമായിരിക്കും. കെ ആര്‍ സി എല്ലിന്റെ വിവിധ പദ്ധതികളുടെ ആവശ്യകതക്ക് അനുസരിച്ചുള്ള സ്ഥലത്തായിരിക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്റെ ലെവല്‍ 13 പ്രകാരമുള്ള പ്രതിഫലം ലഭിക്കും. പ്രായപരിധി 62 വയസ് ആണ്. അപേക്ഷകര്‍ക്ക് എഞ്ചിനീയറിംഗില്‍ ( സിവില്‍ ) ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. സിവില്‍ എഞ്ചിനിയീറിംഗ് മേഖലയില്‍ 25 വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. അപേക്ഷകന്‍ ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. കൂടാതെ നല്ല ആരോഗ്യമുള്ള ആളുമായിരിക്കണം.

ഇന്ത്യന്‍ റെയില്‍വേ/ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഓഫീസറായി പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. എക്‌സിക്യൂട്ടീവ് കേഡറില്‍ കുറഞ്ഞത് 15 വര്‍ഷത്തെ റെഗുലര്‍ സര്‍വീസും എസ്ജിയില്‍ നിന്നും അതിന് മുകളിലുള്ള ഗ്രേഡില്‍ നിന്നും വിരമിച്ചവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ വേണം.

ഇത് കൂടാതെ നിങ്ങളുടെ സി വി, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സമര്‍പ്പിച്ചിരിക്കണം. മേയ് ഒമ്പതാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+