Get Updates
Get notified of breaking news, exclusive insights, and must-see stories!

‌കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ, 88,000 രൂപ വരെ ശമ്പളം

കേന്ദ്ര സർക്കാർ ജോലിയാണ് തേടുന്നതെങ്കിൽ നിങ്ങൾക്ക് ഇതാ അവസരം. ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് നിയമനം. ആകെ 67 ഒഴിവുകളാണുള്ളത്. മാര്‍ച്ച് 15നുള്ളില്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദമായി അറിയാം

ഐ ടി ഐ/ എൻ എ സി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ട്രേഡ്‌സ്മാന്‍ ട്രെയിനി (ITI)- ഫിറ്റര്‍- 46, ട്രേഡ്‌സ്മാന്‍ ട്രെയിനി (ITI)- ഇലക്ട്രീഷന്‍- 16, ട്രേഡ്‌സ്മാന്‍ ട്രെയിനി (ITI)- അറ്റന്‍ഡന്റ്- ഓപ്പറേറ്റര്‍ കെമിക്കല്‍ പ്ലാന്റ് (AOCP)- 5 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇതിൽ കേരളത്തിൽ ട്രേഡ്സ്മാൻ ട്രെയിനി ഫിറ്റർ തസ്തികയിൽ 15 ഉം, അറ്റന്റർ ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് തസ്തികയിൽ ഒരു ഒഴിവുമാണ് ഉള്ളത്.

 jobhiring

ട്രേഡ്സ്മാൻ ട്രെയിനി (ഐ ടി ഐ) ഫിറ്റർ / ഇലക്ട്രീഷ്യൻ തസ്തികയിൽ
ഉദ്യോഗാർത്ഥിക്ക് ഫിറ്റർ/ഇലക്ട്രീഷ്യനിൽ ഐ ടി ഐ/എൻഎസി ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇലക്ട്രീഷ്യൻ ട്രേഡിന്- സാധുവായ ലൈസൻസ് ആവശ്യമാണ്.

ട്രേഡ്സ്മാൻ ട്രെയിനി (ഐ ടി ഐ) അറ്റൻഡൻ്റ് ഓപ്പറേറ്റർക്ക് കെമിക്കൽ പ്ലാൻ്റ് തസ്കിയിൽ അപേക്ഷകന് അറ്റൻഡൻ്റ് ഓപ്പറേറ്ററിൽ (കെമിക്കൽ പ്ലാൻ്റ്) ഐ ടി ഐ/എൻ എ സി ഉണ്ടായിരിക്കണം. പ്ലസ്ടുവിൽ സയൻസ് വിഭാഗത്തിൽ കെമിസ്ട്രിയിൽ 50 ശതമാനം മാർക്ക് ആവശ്യമാണ്.രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
ഒരു വർഷത്തേക്കായിരിക്കും നിയമനം.

35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. എസ് സി, എസ് ടി, ഒബിസി, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് വയസ് ഇളവ് ഉണ്ട്. പരിശീലന കാലയളവിൽ 20,000 രൂപ സ്റ്റൈപന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22000 രൂപ മുതല്‍ 88000 രൂപ വരെയാണ് ശമ്പളം.എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്/ട്രേഡ് ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.മുംബൈ, ഭോപ്പാൽ, വിശാഖപട്ടണം, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, നാഗർകോവിൽ, കട്ടക്ക്, ഭുവനേശ്വർ എന്നിവിടങ്ങളിൽ വെച്ചായിരിക്കും എഴുത്തുപരീക്ഷ നടക്കുക.

500 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, ഇ എസ് എം വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://jobapply.in/irel/2024/Tradesman/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+