അയർലണ്ടിലേക്ക് കുടിയേറാന്‍ ആളെ വേണം: അതും സർക്കാർ ചിലവില്‍, 70 ലക്ഷം ഇങ്ങോട്ട് തരും
യുകെ, കാനഡ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത ഏറി വരുന്ന ഒരു കാലഘട്ടമാണിത്. ലക്ഷക്കണക്കിന് രൂപ മുടിക്കിയാണെങ്കിലും പലരും പഠനത്തിനും ജോലിക്കുമായായി വിദേശങ്ങളിലേക്ക് കുടിയേറുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒരു വാർത്തയാണ് അയർലണ്ടില്‍ നിന്നും പുറത്തു വരുന്നത്. അതായത് അയലണ്ടില്‍ താമസിക്കാന്‍ പോകുന്നവർക്ക് രാജ്യം 70 ലക്ഷം രൂപ ഇങ്ങോട്ട് തരുമെന്നതാണ് ആ സന്തോഷ വാർത്ത.
രാജ്യത്തിന്റെ വളർച്ച ഉറപ്പാക്കാന്‍ എല്ലാ ഭാഗത്തും വികസനം ഒരു പോലെ എത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അയർലണ്ടും കാനഡയും പോലുള്ള പല രാജ്യങ്ങളിലും വേണ്ടത്ര ആള്‍ത്താമസമില്ലാത്ത നിരവധി മേഖലകളുണ്ട്. ഈ സാഹചര്യങ്ങളിലാണ് തങ്ങളുടെ ചില പ്രത്യേക മേഖലകളിലേക്ക് താമസം മാറുന്നതിനായി മറ്റ് രാജ്യങ്ങളില്‍ നിന്നും സ്വന്തം രാജ്യത്ത് നിന്നുള്ളവരേയും ഓരോ രാജ്യവും ക്ഷണിക്കുന്നത്.

നേരത്തെ കാനഡയും സ്വിറ്റ്സർലൻഡുമൊക്കെ തങ്ങളുടെ ഒറ്റപ്പെട്ട മേഖലകളിലേക്ക് ഇത്തരത്തില്‍ ആളുകളെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആളുകളെ താമസത്തിനായി ക്ഷണിക്കുക മാത്രമല്ല, വരുന്നവർക്ക് ഒരു വലിയ തുക അങ്ങോട്ട് കൊടുക്കാന്‍ തയ്യാറായിരിക്കുകയുമാണ് അയർലണ്ട് ഭരണകൂടം. രാജ്യത്തെ 30 വിദൂര തീരദേശ ദ്വീപുകളിലൊന്നിലേക്ക് മാറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നവർക്ക് 84,000 യൂറോ (71 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കുമെന്നാണ് സർക്കാർ പ്രഖ്യാപനം.
ഒറ്റപ്പെട്ട ദ്വീപുകളിലെ ജനസംഖ്യ വർധിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിച്ച ലിവിങ് ഐലന്‍ഡ്സ് നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി. ഇത്തരത്തില്‍ ദ്വീപുകളില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ജുലൈ ഒന്ന് മുതല്‍ അപേക്ഷകള്‍ നല്‍കണം. അതേസയമം അപേക്ഷകർ 1993 ന് മുമ്പ് പണികഴിപ്പിച്ച ഒരു ദ്വീപ് കണ്ടെത്തേണ്ടി വരും. ഈ വീട് രണ്ട് വർഷമായി ഒഴിഞ്ഞ് കിടിക്കുന്നതായുമായിരിക്കണം.
ഈ പദ്ധതിയിലൂടെ ദ്വീപുകളിലെ ജനസംഖ്യ വർധിപ്പിക്കാന്‍ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ ദ്വീപികുളില്‍ ഉപേക്ഷിക്കപ്പെട്ട ഇടങ്ങളും നശിച്ചുകൊണ്ടിരിക്കുന്ന സംസ്കാരിക പൈതൃകങ്ങളും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും ഭരണകൂടം കണക്ക് കൂട്ടുന്നു.
ഇത്തരത്തില്‍ പണം അങ്ങോട്ട് നല്‍കി സർക്കാർ താമസത്തിനായി ക്ഷണിക്കുന്ന ദ്വീപുകളില്‍ അധികവും വലിയ തോതില്‍ ഗാതഗാത മാർഗ്ഗങ്ങള്‍ ഇല്ലാത്തതാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പ്രധാന നഗരങ്ങളിലേക്ക് എത്താന്‍ ബോട്ട്, അല്ലെങ്കില്‍ ഹെലികോപ്റ്റർ സഹായം തേടേണ്ടി വരും. ചില ദ്വീപുകളില്‍ വേലിയേറ്റ സാധ്യതയുമുണ്ട്. ആളുകളെത്തി ജനസംഖ്യ വർധിച്ചാല്‍ പതിയെ വികസന പ്രവർത്തനങ്ങള്‍ സജീവമാക്കാനാണ് സർക്കാർ നീക്കം.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications