Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്ആര്‍ഒയില്‍ അവസരം, തുടക്ക ശമ്പളം അരലക്ഷം രൂപ മുതല്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം

ഐ എസ് ആര്‍ ഒയിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ പേ മാട്രിക്‌സിന്റെ ലെവല്‍ -10 ലെ സയന്റിസ്റ്റ്/എന്‍ജിനീയര്‍ 'എസ്സി' ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് എഞ്ചിനീയര്‍- അഗ്രികള്‍ച്ചര്‍, സയന്റിസ്റ്റ് എഞ്ചിനീയര്‍- അറ്റ്‌മോസ്‌ഫെറിക് സയന്‍സസ് ആന്‍ഡ് ഓഷ്യാനോഗ്രഫി, സയന്റിസ്റ്റ് എഞ്ചിനീയര്‍- കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സയന്റിസ്റ്റ് എഞ്ചിനീയര്‍- അഗ്രികള്‍ച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഗ്രികള്‍ച്ചറല്‍ ഫിസിക്സ്/ അഗ്രികള്‍ച്ചറല്‍ മെറ്റീരിയോളജി/ അഗ്രോണമി എന്നിവയില്‍ എംഎസ്സിയില്‍ ബിരുദം നേടിയിരിക്കണം അല്ലെങ്കില്‍ തത്തുല്യമായത് കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെയോ സി ജി പി എ ഗ്രേഡിംഗിന്റെ 6.84-ലോ ഉണ്ടായിരിക്കണം. പ്രായപരിധി 18 മുതല്‍ 28 വയസ് വരെ.

Job News

സയന്റിസ്റ്റ് എഞ്ചിനീയര്‍-അറ്റ്‌മോസ്‌ഫെറിക് സയന്‍സസ് തസ്തികയിലേക്കുള്ള അപേക്ഷകര്‍ക്ക് ഫിസിക്സ്/അറ്റ്മോസ്‌ഫെറിക് സയന്‍സസ്/മെറ്റീരിയോളജി/ഓഷ്യന്‍ സയന്‍സസ് എന്നിവയില്‍ എംഎസ്സിയില്‍ ബിരുദമോ തത്തുല്യമോ കുറഞ്ഞത് 65% മാര്‍ക്കോടെയോ അല്ലെങ്കില്‍ 6.84 സി ജി പി എ ഗ്രേഡിംഗും ഉണ്ടായിരിക്കണം. പ്രായപരിധി 18 മുതല്‍ 28 വയസ് വരെ.

സയന്റിസ്റ്റ് എഞ്ചിനീയര്‍- കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് തസ്തികയിലേക്കുള്ള അപേക്ഷകര്‍, ഇമേജ് പ്രോസസ്സിംഗ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്/കമ്പ്യൂട്ടര്‍ വിഷന്‍ എന്നിവയില്‍ സ്‌പെഷ്യലൈസേഷനോടെ 60% അല്ലെങ്കില്‍ 6.5-ന്റെ സി ജി പി എ / സി പി ഐ ഗ്രേഡിംഗ് ഉണ്ടായിരിക്കണം. ഈ തസ്തികയുടെ പ്രായപരിധി 18-30 വയസാണ്.

56,100 രൂപ മുതല്‍ 1,77,500 രൂപ വരെയാണ് ശമ്പള സ്‌കെയില്‍. എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക. 1:5 എന്ന അനുപാതത്തില്‍ കുറഞ്ഞത് 10 ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.

താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കുന്നതിന് ഐ എസ് ആര്‍ ഒ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+