പത്താം ക്ലാസുകാർക്കും കേന്ദ്രസർക്കാർ ജോലി നേടാം: അതും ഐഎസ്ആർഒയില്‍, ഇതാ സുവർണ്ണാവസരം
ഇന്ത്യയുടെ അഭിമാനമായ ഐ എസ് ആർ ഒയില്‍ ജോലി നേടാന്‍ പത്താംക്ലാസുകാർക്കും സുവർണ്ണാവസരം. ഇന്ത്യൻ സ്പേയ്സ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) യുആർ റാവു സാറ്റലൈറ്റ് സെന്റ്ർ ഇരുന്നൂറിലേറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ തുടങ്ങി കുക്ക് , ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ തസ്തികയിലേക്ക് വരെ അവസരങ്ങളുണ്ട്.
പത്താം ക്ലാസ് പാസ്സായർക്കും ഡിഗ്രീ ഉള്ളവർക്കും ഒരു പോലെ അവസരം തുറക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ റിക്രൂട്ട്മെന്റിന്റെ പ്രത്യേകത. ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 16 വരെ ഉദ്യോഗാർത്ഥികള്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണ് ഇത്. ഇന്ത്യയില്‍ എവിടേയുമുള്ള ഐ എസ് ആർ ഒ കേന്ദ്രങ്ങളില്‍ ജോലി ചെയ്യേണ്ടി വരും. ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , സംവരണം ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
ശാസ്ത്രജ്ഞൻ/എഞ്ചിനീയർ -5 ടെക്നിക്കൽ അസിസ്റ്റൻ്റ് - 55, സയൻ്റിഫിക് അസിസ്റ്റൻ്റ് -06 ലൈബ്രറി അസിസ്റ്റൻറ് - 1, ടെക്നീഷ്യൻ-ഡ്രാഫ്റ്റ്സ്മാൻ - 142, ഫയർമാൻ - 3, കുക്ക് - 4, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ - 6, ഹെവി വെഹിക്കിൾ ഡ്രൈവർ -2 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ശാസ്ത്രജ്ഞൻ/എഞ്ചിനീയർ വിഭാഗത്തില്‍ പരമാവധി 30 വയസ്സും മറ്റ് വിഭാഗങ്ങളില്‍ 35 വയസ്സുമാണ് പ്രായപരിധി. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
ശാസ്ത്രജ്ഞൻ/എഞ്ചിനീയർ: M.E/M.Tech/M.Sc എൻജിനീറിങ് അഥവാ തത്തുല്യമായ യോഗ്യത, B.E/B.Tech എൻജിനീറിങ് അഥവാ തത്തുല്യമായ യോഗ്യത
ടെക്നിക്കൽ അസിസ്റ്റൻ്റ്: എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
സയൻ്റിഫിക് അസിസ്റ്റൻ്റ് : ബി എസ്‌സിയിൽ ഫസ്റ്റ് ക്ലാസ് ബിരുദം
ലൈബ്രറി അസിസ്റ്റൻ്റ് : ബിരുദം+ലൈബ്രറി സയൻസ് /ലൈബ്രറി ഇൻഫർമേഷൻ സയൻസ് ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം
ഡ്രാഫ്റ്റ്സ്മാൻ,ടെക്നീഷ്യൻ: എസ് എ് എല്‍ സി/എസ് എസ് സിമെട്രിക്കുലേഷൻ+ITI/NTC/NAC എൻസിവിടിയിൽ നിന്നുള്ള പ്രസക്തമായ വ്യാപാരം
ഫയർമാൻ: എസ് എ് എല്‍ സി/എസ് എസ് സി പാസ്സ് അഥവാ തത്തുല്യമായത്
കുക്ക്: എസ് എ് എല്‍ സി/എസ് എസ് സി പാസ്സ് അഥവാ തത്തുല്യമായത്. കാൻറ്റീൻ/ഹോട്ടലിൽ 5വർഷത്തെ പ്രവർത്തി പരിചയം
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: എസ് എ് എല്‍ സി/എസ് എസ് സി പാസ്സ് അഥവാ തത്തുല്യമായത്. ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പ്രവർത്തി പരിചയം
ഹെവി വെഹിക്കിൾ ഡ്രൈവർ: എസ് എ് എല്‍ സി/എസ് എസ് സി പാസ്സ് അഥവാ തത്തുല്യമായത്. 5വർഷത്തെ പ്രവർത്തി പരിചയം. 3വർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവർ പ്രവർത്തി പരിചയം. ബാക്കിയുള്ള വർഷം ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി പ്രവർത്തി പരിചയം
ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ https://www.ursc.gov.in/index.jsp വഴി അർഹമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.












Click it and Unblock the Notifications