Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്ആര്‍ഒയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റാകാം... ഒഴിവുകള്‍ ഇത്ര, ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഐ എസ് ആര്‍ ഒയുടെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ വിവിധ സാങ്കേതിക വിദഗ്ധ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 13 ഒഴിവുകള്‍ നികത്തുക എന്നതാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷാ പ്രക്രിയ നവംബര്‍ 10 ന് ആരംഭിച്ചു. നവംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ വ്യക്തികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സിവില്‍)- 01, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഓട്ടോമൊബൈല്‍)- 01, ടെക്‌നീഷ്യന്‍-ബി (ഇലക്ട്രോണിക് മെക്കാനിക്)- 05, ടെക്‌നീഷ്യന്‍-ബി (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)- 04, ടെക്‌നീഷ്യന്‍-ബി (ഇലക്ട്രിക്കല്‍)-01, ഡ്രാഫ്റ്റ്‌സ്മാന്‍-ബി (സിവില്‍)-01 എന്നീ തസ്തികകളില്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ 2025 നവംബര്‍ 30-ന് 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

ISRO Jobs

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ബാധകമായിരിക്കും. ഓരോ തസ്തികയിലേക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കും പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ക്കും വിശദമായ വിജ്ഞാപനം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക. ജനറല്‍ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. (എഴുത്തുപരീക്ഷ എഴുതുന്നവര്‍ക്ക് 500 രൂപ റീഫണ്ട് ചെയ്യും).

എസ്സി / എസ്ടി / പിഎച്ച് / സ്ത്രീ എന്നി വിഭാഗങ്ങളിലുള്ളവര്‍ അടയ്ക്കുന്ന ഫീസായ 750 രൂപ പരീക്ഷ എഴുതുമ്പോള്‍ മുഴുവന്‍ റീഫണ്ട് ചെയ്യും ലഭ്യമായ പേയ്മെന്റ് ഗേറ്റ്വേ വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. എഴുത്തുപരീക്ഷ, നൈപുണ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയുടെ ദൈര്‍ഘ്യം 1.5 മണിക്കൂര്‍ ആയിരിക്കും.

ആകെ 80 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ (ഓരോന്നിനും 1 മാര്‍ക്ക്) ഉണ്ടായിരിക്കും. ഓരോ തെറ്റായ ഉത്തരത്തിനും 0.33 നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടായിരിക്കും. ജനറല്‍ വിഭാഗങ്ങള്‍ക്ക് യോഗ്യതാ മാര്‍ക്ക് 32/80 ആയിരിക്കും, സംവരണ വിഭാഗങ്ങള്‍ക്ക് (റിലാക്സ്ഡ് സ്റ്റാന്‍ഡേര്‍ഡ്): 24/80 മാര്‍ക്ക് ആണ് യോഗ്യതാ മാര്‍ക്ക്.

സ്‌കില്‍ ടെസ്റ്റിന്റെ പരമാവധി മാര്‍ക്ക് 100 ആണ്. ജനറല്‍ വിഭാഗത്തിന് 50 ഉം സംവരണ വിഭാഗത്തിന് 40 ഉം ആണ് യോഗ്യതാ മാര്‍ക്ക്. എഴുത്തുപരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി 1:5 അനുപാതത്തില്‍ ഉദ്യോഗാര്‍ത്ഥികളെ സ്‌കില്‍ ടെസ്റ്റിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഓരോ വിഭാഗത്തിലും കുറഞ്ഞത് പത്ത് ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. സ്‌കില്‍ ടെസ്റ്റ് ഹൈദരാബാദില്‍ നടക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+