ഐഎസ്ആര്‍ഓയില്‍ വമ്പന്‍ അവസരം; 34 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഐ എസ് ആര്‍ ഓയില്‍ ഒരു ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാണ് സുവര്‍ണാവസരം. ടെക്‌നീഷ്യന്‍, ബി ഡ്രാഫ്റ്റ്‌സ്മാന്‍ എന്ന പോസ്റ്റിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ആഗസ്റ്റ് 21 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. താല്‍പര്യമുള്ളവര്‍ക്ക് www.isro.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാന്‍ സാധിക്കും.
35 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. 34 ഒഴിവുകള്‍ ടെക്‌നീഷ്യന്‍ പോസ്റ്റിലേക്കുള്ളതാണ്. 18 മുതല്‍ 35 വയസ് വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. എഴുത്തുപരീക്ഷയും നൈപുണ്യ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈര്‍ഖ്യമുള്ള എഴുത്തുപരീക്ഷയില്‍ 80 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും. ഓരോ ശരിയായ ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം ലഭിക്കും. എഴുത്തുപരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, കുറഞ്ഞത് 10 ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി 1:5 എന്ന അനുപാതത്തില്‍ സ്‌കില്‍ ടെസ്റ്റിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.

അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പുറക്കാട് ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡേറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിങ്്), ഐ.ടി.ഐ. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐ.ടി.ഐ. സര്‍വ്വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 11 വരെ അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാം. ഫോണ്‍: 0477 2272031.
ലാബ് ടെക്‌നിഷ്യന്‍ നിയമനം
ആലപ്പുഴ: കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു.
ഡി.എം.എല്‍.റ്റി., ബി.എസ് സി. എം.എല്‍.റ്റി./ എം.എസ് സി എം.എല്‍.റ്റി, പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ലാബ് ടെക്നീഷ്യന്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477-2282367/68/69.
ഡോക്ടർമാരെ നിയമിക്കുന്നു
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 8ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മേല്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. പ്രതിമാസ വേതനം 70,000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.












Click it and Unblock the Notifications