ശമ്പളം രണ്ട് ലക്ഷം രൂപ വരെ; ഐഎസ്ആര്‍ഒയില്‍ വമ്പന്‍ അവസരങ്ങള്‍, 61 ഒഴിവുകള്‍
വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സയന്റിസ്റ്റ് തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്/ എഞ്ചിനീയര്‍-എസ്ഡി, സയന്റിസ്റ്റ്/ എഞ്ചിനീയര്‍-എസ്സി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ vssc.gov.in വഴി താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലായ് 21 വൈകീട്ട് അഞ്ച് മണിവരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം.
എഴുത്തു പരീക്ഷയുടെ സമയവും തീയതിയും പിന്നീട് അറിയിക്കും. 61 തസ്തികകളിലേക്കുള്ള നിയമനമാണ് ഈ റിക്രൂട്ട്‌മെന്റ് വഴി നടത്തുന്നത്.

സയന്റിസ്റ്റ് / എഞ്ചിനീയര്‍-എസ്ഡി- ലെവല്‍ 11 (67,700 - 2,08,700 )
സയന്റിസ്റ്റ് / എഞ്ചിനീയര്‍-എസ്സി- ലെവല്‍ 10 (56,100 - 1,77,500 )
സയന്റിസ്റ്റ്/എഞ്ചിനീയര്‍-എസ് ഡി പോസ്റ്റുകള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. സയന്റിസ്റ്റ്/എഞ്ചിനീയര്‍-എസ് സി തസ്തികയിലേക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എഴുത്തുപരീക്ഷയില്‍ ഹാജരാകണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സ്ത്രീ/ എസ്സി/ എസ്ടി/ എക്സ്-എസ്എം, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുന്നതാണ്.
സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി വിഭാഗം സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെക്കൻഡറി വിഭാഗത്തിൽ ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും, സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യുക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത.
താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 9.30 ന് എസ്.എസ്.കെ ജില്ലാപ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച് എസ് സ്‌കൂൾ കോമ്പൗണ്ട്, കിള്ളിപ്പാലം, തിരുവനന്തപുരം) നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590, 2455591).
നിയമനം നടത്തുന്നു
കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലെ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ താല്‍കാലിക ഡമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് ഡിപ്ലോമ പാസ്സായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 നു രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383924 www.kgptc.in
അപ്രന്റീസ് നിയമനം
ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ ആറു മാസത്തേക്ക് ശമ്പള രഹിത അപ്രന്റീസ് (ലാബ് അറ്റൻഡർ) ആയി ജി.ഐ.എഫ്.ഡിയിൽ നിയമിക്കുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 10 നു രാവിലെ 10 മണിക്ക് ഗവ: വനിത പോളിടെക്നിക് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9048136208












Click it and Unblock the Notifications