Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കള്‍ക്ക് സയന്റിസ്റ്റ് ആകാനാണോ മോഹം, ഐഎസ്ആര്‍ഒ വിളിക്കുന്നു യുവിക പദ്ധതിയിലേക്ക്

isro

ഐ എസ് ആര്‍ ഒയില്‍ ഒരു ശാസ്ത്രഞ്ജനാകാനാണോ നിങ്ങളുടെ മക്കളുടെ സ്വപ്നം. എങ്കില്‍ ആ സ്വപ്‌നത്തിന് ചിറകുവിരിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഐ എസ് ആര്‍ ഒ യംഗ് സയന്റിസ്റ്റ് പ്രോഗ്രാം മാര്‍ച്ച് 20 മുതല്‍ ആരംഭിച്ചിരിക്കുകയാണ്. അപേക്ഷിക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഐ എസ് ആര്‍ ഒ യുവിക 2023 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ എപ്രില്‍ 30 വരെ അപേക്ഷിക്കാം.

ആര്‍ക്കൊക്കെയാണ് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ സാധിക്കുക

ഐ എസ് ആര്‍ ഒ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് ഈ പദ്ധതി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ്. ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം എന്നിവയെ കുറിച്ച് വളര്‍ന്നുവരുന്ന യുവാക്കള്‍ക്ക് അറിവ് നല്‍കുന്നതിനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് അധിഷ്ഠിത കരിയര്‍ തിരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കൂ.

എട്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പരിപാടിയിലേക്ക് തിരഞ്ഞെടുക്കുക. കൂടാതെ ഓണ്‍ലൈന്‍ ക്വിസിലെ പ്രകടനം, സയന്‍സ് ഫെയറിലെ പങ്കാളിത്തം ( സ്‌കൂള്‍/ജില്ല/സംസ്ഥാനം & കഴിഞ്ഞ 3 വര്‍ഷങ്ങളിലെ), കായിക മത്സരങ്ങളിലെ വിജയികള്‍ (കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ സ്‌കൂള്‍ / ജില്ല / സംസ്ഥാന തലത്തില്‍ 1 മുതല്‍ 3 റാങ്കുകള്‍ വരെ), കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളെയാണ് പരിപാടിയിലേക്ക് പരിഗണിക്കുക.

കണ്ണൂര്‍ ജില്ലയില്‍ ഹോം ഗാര്‍ഡ്‌സ് നിയമനം

ജില്ലയില്‍ പൊലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളില്‍ ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷ/ വനിത ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ആര്‍മി/ നേവി/ എയര്‍ഫോഴ്‌സ്/ബിഎസ്എഫ്/ സിആര്‍പിഎഫ്/സിഐഎസ്എഫ്/എന്‍എസ്ജി/എസ്എസ്ബി/ആസ്സാം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം. പ്രായം 35നും 58നും ഇടയില്‍.

അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയില്‍ പതിക്കണം), ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ/ മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അസി.സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി: മാര്‍ച്ച് 31. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. 100 മീറ്റര്‍ ദൂരം 18 സെക്കന്റിനുള്ളില്‍ ഓടിയെത്തുക, മൂന്ന് കിലോമീറ്റര്‍ ദൂരം 30 മിനിറ്റിനുള്ളില്‍ നടന്ന് എത്തുക എന്നിവയാണ് കായിക ക്ഷമതാ പരീക്ഷ. ഫോണ്‍: 0497 2701092.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+