ഇറ്റലിയിൽ വമ്പൻ അവസരം; അരലക്ഷം ജോലി അവസരങ്ങൾ ഒരുങ്ങുന്നു..പറന്നാലോ?
യൂറോപ്പിലൊരു ജോലി സ്വപ്നം കാണാത്തവർ ഉണ്ടോ അല്ലേ? പ്രത്യേകിച്ച് മലയാളികൾ. കൊവിഡിന് ശേഷം കേരളത്തിൽ നിന്നും നിരവധി പേരാണ് ജോലി തേടി വിദേശത്തേക്ക് പറന്നത്. പലരും രക്ഷപ്പെട്ടത് കൊണ്ട് തന്നെ യുവാക്കളിൽ പലരുടേയും സ്വപ്നം ഇന്ന് വിദേശത്തൊരു ജോലിയാണ്.
അങ്ങനെയൊരു യൂറോപ്യൻ ജോലിയാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഇറ്റലിയേക്ക് വിട്ടാലോ? വിദേശികൾക്ക് വമ്പൻ അവസരമൊരുക്കുകയാണ് ഇറ്റലി.
തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും രാജ്യത്തെ പ്രായമായവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും വിദേശികൾക്ക് കൂടുതലായി ജോലി നൽകാനാണ് ഇറ്റലിയുടെ നീക്കം. ഇതിന്റെ ഭാഗമായി 2026 നും 2028 നും ഇടയിൽ യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്കായി ഏകദേശം 500,000 പുതിയ തൊഴിൽ വിസകളാണ് ഇറ്റലി നൽകു.

അടുത്തിടെ മന്ത്രിസഭ യോഗം പദ്ധതിക്ക് അംഗീകാരം നൽകി കഴിഞ്ഞു. 2026-ൽ മാത്രം 164,850 വിദേശ തൊഴിലാളികൾക്കായിരിക്കും പ്രവേശനം അനുവദിക്കുക. 2028 ൽ 497,550 പേർക്ക് വരെ തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യൂറോപ്പിലേക്കുള്ള കുടിയേറ്റം ഉയർന്ന കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇറ്റലിയിലേക്കുള്ള നിയമപരമായ കുടിയേറ്റങ്ങൾ വർധിച്ചിരുന്നു. 2023 നും 2025 നും ഇടയിൽ ഇതുവരെ 450,000ൽ അധികം പെർമിറ്റുകൾ വിദേശ തൊഴിലാളികൾക്ക് അനുവദിച്ചിട്ടുണ്ട്.
യുകെ, കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ കുടിയേറ്റത്തിന് കടിഞ്ഞാണിടാൻ കടുത്ത നടപടികളിലേക്ക് കടക്കുമ്പോഴാണ് ഇറ്റലി ഇത്തരത്തിൽ വിദേശ തൊഴിലാളികളെ ആകർഷിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നത്.അതേസമയം
നിയമപരമായ തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമ്പോൾ തന്നെ അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികളാണ് ഇറ്റലി കൈക്കൊള്ളുന്നത്.
വൈദഗ്ധ്യമുള്ളവരെ മാത്രമല്ല, വൈദഗ്ധ്യമില്ലാത്തവർക്കും അവസരം
ജനന നിരക്ക് കുറയുകയും പ്രായമായവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദഗ്ധ്യമുള്ളവരേയും ഇല്ലാത്തവരേയും ഒരുപോലെ ആകർഷിക്കുകയാണ് ഇറ്റലി.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 ൽ ഇവിടെ ജനനങ്ങളെക്കാൾ കൂടുതൽ മരണങ്ങളാണ് സംഭവിച്ചത്. 281,000 പേരായിരുന്നു മരണപ്പെട്ടത്. ഇത് ഇറ്റലിയുടെ ജനസംഖ്യ 58.93 ദശലക്ഷമായി കുറച്ചു. കൊവിഡ് കാലത്തും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഈ രീതിയിൽ മുന്നോട്ടുപോയാൽ 2050 ഓടെ രാജ്യത്തിന് 5 ദശലക്ഷം മരണങ്ങൾ ഉണ്ടായേക്കും. ഇത് രാജ്യത്തിന്റെ തൊഴിൽ ശക്തിയെയും പെൻഷൻ സമ്പ്രദായത്തെയും പ്രതികൂലമായി ബാധിച്ചേക്കും.
അതേസമയം ഇറ്റലി ഒരുക്കുന്ന പുതിയ സാധ്യതകൾ യൂറോപ്യൻ യൂണിയനിൽ ജോലി തേടുന്ന മലയാളി പ്രൊഫഷണലുകൾക്ക് പരമാവധി പ്രയോജനപ്പെടുത്താം., കെയർ ഗിവേഴ്സ്, ഹോസ്പിറ്റാലിറ്റി സ്റ്റാഫിനും, ട്രേഡ് വർക്കേഴ്സ് തുടങ്ങി എല്ലാ മേഖലയിലുള്ളവർക്കും അവസരം വിനിയോഗിക്കാം.
2025 ൽ ഇറ്റലിയിൽ ഏറ്റവും ഡിമാൻഡുള്ള ജോലികൾ കൂടി അറിയാം
സാങ്കേതികവിദ്യയും ഐടിയും
ഇറ്റലിയിൽ ഡിജിറ്റൽ വിപ്ലവം ശക്തമാകുന്നതിനാൽ, 2028-ഓടെ ഐടി മേഖലയിൽ 27% ജോലി അവസരങ്ങൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) & മെഷീൻ ലേണിംഗ് എൻജിനീയർമാർ: പ്രഡിക്ടീവ് അനലറ്റിക്സ്, ഓട്ടോമേഷൻ എന്നിവയിൽ വിദഗ്ധർ. മിലാൻ, റോം, ടൂറിൻ തുടങ്ങിയ നഗരങ്ങളിൽ AI ആർക്കിടെക്ടുകൾക്ക് വാർഷിക ശമ്പളം 120,000 യൂറോക്ക് മുകളിലാണ്.
സൈബർ സെക്യൂരിറ്റി വിദഗ്ധർ: 2022-2023 കാലത്ത് 40% സൈബർ ആക്രമണങ്ങൾ വർധിച്ചതിനാൽ, ഈ മേഖലയിൽ ഡിമാൻഡ് ഉയർന്നു. 35,000 മുതൽ 74,000 യൂറോ വരെ ശമ്പളം ലഭിക്കും.
ഡാറ്റാ അനലിസ്റ്റ്, സോഫ്റ്റ് വെയർ ഡെവലപ്പർ, ക്ലൗഡ് സൊല്യൂഷൻ ആർക്കിടെക്ടുകൾ എന്നിവർക്കും അവസരം ഉണ്ട്.
ആരോഗ്യ മേഖല
ഡോക്ടർമാർ, സർജൻ,നഴ്സുമാരും പേഴ്സണൽ കെയർ വർക്കർമാരും ,മെഡിക്കൽ ഗവേഷകർ, ബയോടെക് വിദഗ്ധർ
ടൂറിസം ഹോസ്പിറ്റാലിറ്റി
ഹോട്ടൽ ജീവനക്കാർ, മാനേജേഴ്സ്, ടൂർ ഗൈഡ്, റസ്റ്റോറന്റ് തൊഴിലാളികൾ












Click it and Unblock the Notifications