കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വിളിക്കുന്നു; 37 സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവുകള്‍

Google Oneindia Malayalam News

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) 37 സബ് ഇന്‍സ്‌പെക്ടര്‍ ( ഓവര്‍സിയര്‍ ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ നടപടികള്‍ 2022 ജൂലൈ 16-ന് ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 14 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ itbpolice.nic.in വഴി അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥി പത്താം ക്ലാസ് (മെട്രിക്കുലേഷന്‍) പാസായിരിക്കണം അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് തത്തുല്യവും സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും നേടിയിരിക്കണം

മൗഗ്ലി...വൈബിംഗ് ഇന്‍ മൂന്നാര്‍..; അമേയ..പൊളി ലുക്കില്‍, ഞെട്ടി ആരാധകര്‍

ഐ ടി ബി പി സബ് ഇന്‍സ്‌പെക്ടര്‍ (ഓവര്‍സീയര്‍) ഒഴിവ് 2022 വിശദാംശങ്ങള്‍

പോസ്റ്റ്: സബ് ഇന്‍സ്‌പെക്ടര്‍ എസ്‌ഐ ഓവര്‍സിയര്‍ പുരുഷന്‍
ഒഴിവുകളുടെ എണ്ണം: 32
പേ സ്‌കെയില്‍: 35400 112400/ ലെവല്‍-6

പോസ്റ്റ്: സബ് ഇന്‍സ്‌പെക്ടര്‍ എസ്‌ഐ ഓവര്‍സിയര്‍ സ്ത്രീ
ഒഴിവുകളുടെ എണ്ണം: 05

പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപകർ: അഭിമുഖം 19 മുതൽപോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപകർ: അഭിമുഖം 19 മുതൽ

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

കൈറ്റിൽ മാസ്റ്റർ ട്രെയിനർ ജൂലൈ 20 വരെ അപേക്ഷിക്കാം

കൈറ്റിൽ മാസ്റ്റർ ട്രെയിനർ ജൂലൈ 20 വരെ അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐടി തൽപ്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർട്രെയിനർമാരായി സേവനം അനുഷ്ഠിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 20 വരെ നീട്ടി. പ്രൈമറി - ഹൈസ്‌കൂൾ വിഭാഗത്തിലെ അധ്യാപകരാണ് അപേക്ഷിക്കേണ്ടത്. ഐടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർട്രെയിനർമാരെ നിയോഗിക്കുന്നത്. വിശദാംശങ്ങൾ www.kite.kerala.gov.in ൽ ലഭ്യമാണ്.

ഐ.ഇ.എൽ.ടി.എസ് പരിശീലക ഒഴിവ്

ഐ.ഇ.എൽ.ടി.എസ് പരിശീലക ഒഴിവ്

കിറ്റ്‌സ് തിരുവനന്തപുരം സെന്ററിൽ ഐ.ഇ.എൽ.ടി.എസ് കോഴ്‌സിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ഇ.എൽ.ടി.എസ് പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 30,000 രൂപ. ബിരുദധാരികളും ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ 7.5 ഉം അതിനു മുകളിൽ സ്‌കോർ ഉള്ളവരും ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27.

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം www.careers.haritham.kerala.gov.in മുഖേന 2022 ജൂലൈ 13 മുതല്‍ ജൂലൈ 23 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രായപരിധി 27 വയസ്സ്.

ഡെപ്യൂട്ടേഷൻ ഒഴിവ്

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന ഒരു സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഈ ഓഫീസിൽ ജൂലൈ 30നു വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

യുകെയിൽ നഴ്സ് ജോലിയാണോ സ്വപ്നം; ഇതാ അവസരം നിങ്ങളുടെ മുന്നിലേക്ക്, അറിയേണ്ട കാര്യങ്ങൾയുകെയിൽ നഴ്സ് ജോലിയാണോ സ്വപ്നം; ഇതാ അവസരം നിങ്ങളുടെ മുന്നിലേക്ക്, അറിയേണ്ട കാര്യങ്ങൾ

English summary
ITBP Recruitment 2022: 37 Sub Inspector Vacancies, How to apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X