ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അവസരം: 388 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജവഹർലാൽ നെഹ്‌റു സർവകലാശാല ജൂനിയർ അസിസ്റ്റന്റ്, എംടിഎസ്, മറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജെ എൻ യുവിൻറെ ഔദ്യോഗിക സൈറ്റായ jnu.ac.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 10 വരെയാണ്. ഈ റിക്രൂട്ട്‌മെന്റലൂടെ 388 തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും .
ഡെപ്യൂട്ടി രജിസ്ട്രാർ: 2
അസിസ്റ്റന്റ് രജിസ്ട്രാർ: 3
പബ്ലിക് റിലേഷൻ ഓഫീസർ: 1
സെക്ഷൻ ഓഫീസർ: 8
സീനിയർ അസിസ്റ്റന്റ്: 8
അസിസ്റ്റന്റ്: 3 പോസ്റ്റുകൾ
ജൂനിയർ അസിസ്റ്റന്റ്: 106
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്): 79
പ്രൈവറ്റ് സെക്രട്ടറി: 1
പേഴ്സണൽ അസിസ്റ്റന്റ്: 6
സ്റ്റെനോഗ്രാഫർ: 22
റിസർച്ച് ഓഫീസർ: 2
എഡിറ്റർ പ്രസിദ്ധീകരണം: 2
ക്യൂറേറ്റർ: 1
അസിസ്റ്റന്റ് ലൈബ്രേറിയൻ: 1
പ്രൊഫഷണൽ അസിസ്റ്റന്റ്: 1
സെമി-പ്രൊഫഷണൽ അസിസ്റ്റന്റ്: 8
കുക്ക്: 19
മെസ് ഹെൽപ്പർ: 49
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ): 1
ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ): 1
വർക്ക്സ് അസിസ്റ്റന്റ്: 16
എൻജിനീയറിങ് അറ്റൻഡന്റ്: 22
ലിഫ്റ്റ് ഓപ്പറേറ്റർ: 3 പോസ്റ്റുകൾ
സീനിയർ സിസ്റ്റം അനലിസ്റ്റ്: 1
സിസ്റ്റം അനലിസ്റ്റ്: 2
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 2
കമ്പ്യൂട്ടർ ഓപ്പറേറ്റർ: 1
ടെക്നിക്കൽ അസിസ്റ്റന്റ്: 1
ജൂനിയർ ടെക്നീഷ്യൻ (CLAR): 1
ജൂനിയർ ഓപ്പറേറ്റർ: 2
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്: 2
ടെക്നീഷ്യൻ എ (യുഎസ്ഐസി): 1
അസിസ്റ്റന്റ് മാനേജർ (ഗസ്റ്റ് ഹൗസ്): 1
കാർട്ടോഗ്രാഫിക് അസിസ്റ്റന്റ്: 1
ലബോറട്ടറി അസിസ്റ്റന്റ്: 3
ലബോറട്ടറി അറ്റൻഡന്റ്: 2
സ്റ്റാഫ് നഴ്സ്: 1
സ്പോർട്സ് അസിസ്റ്റന്റ്: 1
ജൂനിയർ ട്രാൻസ്ലേറ്റർ ഓഫീസർ: 1

എം.എസ്.ഡബ്ല്യൂക്കാർക്ക് അവസരം
ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റൻറ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം എസ് ഡബ്ല്യു ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജനറൽ ആശുപത്രിക്ക് സമീപമുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഫെബ്രുവരി 24ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ആലപ്പുഴ ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്. അഭിമുഖം നടക്കുന്ന തീയതിയിൽ 40 വയസ്സ് കവിയാൻ പാടില്ല. ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസം 29535 രൂപ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജനറൽ ആശുപത്രിക്ക് സമീപമുള്ള സാമൂഹ്യനീതി ഓഫീസിൽ അഭിമുഖത്തിന് എത്തണം.

ഡി ടി പി. ഓപ്പറേറ്റര്‍
ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്ലിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. ഇതിനായുള്ള കൂടിക്കാഴ്ച മാര്‍ച്ച് രണ്ടാം തീയതി രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വച്ച് നടത്തും. യോഗ്യത: പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്പ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം. മെഡിക്കല്‍ കോളേജിന് 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മെഡിക്കല്‍ രംഗത്ത് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി സേവനം ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

വാക് ഇൻ ഇന്റർവ്യൂ
പൈനാവ് കേന്ദ്രിയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തേക്ക് താത്കാലികമായി അധ്യാപകരെ നിയമിക്കുന്നതിന് മാർച്ച് 2 ,3 തീയതികളിൽ വിദ്യാലയത്തിൽ നടത്തും. മാർച്ച് 2 ന് പിജിടി/ടിജിടി വിവിധ വിഷയങ്ങളിലേക്കും,മാർച്ച് 3 ന് പ്രൈമറി അധ്യാപകർ, സ്പെഷ്യൽ എഡ്യുക്കേറ്റർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, സ്പോർട്സ് കോച്ചസ്, എന്നി തസ്തികകളിലേക്കും ഇൻ്റർവ്യൂ നടത്തും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.00 മണിക്ക് അസ്സൽ
സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഹാജരാകണം. https://painavu.kvs.ac.in/ ഫോൺ:04862-232205.












Click it and Unblock the Notifications